എനിക്കൊരു പന്തെറിയണം ...! - തത്ത്വചിന്തകവിതകള്‍

എനിക്കൊരു പന്തെറിയണം ...! 

*****************************
എനിക്കൊരു പന്തെറിയണം ...!
*****************************

എനിക്കൊരു പന്തെറിയണം
മുഷ്ടി ചുരിട്ടി മുന്നോട്ടോരേറ്
താഴോട്ട് ഉരുട്ടിയൊരേറ്
വിക്കറ്റിൽ കൊള്ളാതെയൊരേറ് ..!

രണ്ടാമത്തെ ഓവറിൽ രണ്ടാം
പന്ത് മേലോട്ട് ഉയർത്തി എറിയണം
ആറിനു പറത്തി പതിന്നെട്ടു വഴങ്ങണം
കണക്കിൽ പെടാതെ ബാങ്കിൽ വീഴണം !

അടുത്ത കളി അടിപൊളി യാക്കണം
ആറു വിക്കറ്റിന് അറുപത് വഴങ്ങി
കളിയിലെ കേമനായൊന്നറിഞ്ഞ്
ബെൻസ്‌ കാറിലൊന്നോടിയൊളിക്കണം !

ഒന്ന് ജയിച്ചാൽ നാലും തോറ്റ്
മൂന്ന് ജയിച്ച് പന്ത്രണ്ടും തോറ്റ്
വർഷം തോറും കളിയോടു കളി
അർജ്ജുന നേടി മറച്ചു പിടിക്കണം

റിബണും തൊപ്പിയും മാറുക വേണം
കളത്തിൽ കാണികൾ ആർപ്പു വിളിക്കണം
കളിച്ചു കളിച്ച് മറിമായത്തിൽ വാരണമെല്ലാം
പന്തേറു കളി തന്നെ ജീവിതമാക്കണം ......!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:18-05-2013 08:26:26 AM
Added by :Mehaboob.M
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :