കാമക്കരിവണ്ടുകൾ - തത്ത്വചിന്തകവിതകള്‍

കാമക്കരിവണ്ടുകൾ 

കാലനാഗത്തിന്റെ കോമ്പല്ല് തട്ടിയീ
കാമക്കരിവണ്ടുണർന്നിരിക്കുന്നുവോ.
പൂവെന്നതില്ല പൂമോട്ടെന്നതില്ല
പൂവാടികൾ തേടി പറക്കയാണെങ്ങുമേ .

നീലപ്പനിനീർ സുമങ്ങൾക്കു കാവലായ്
വാടികൾ മുൾവേലി തീർക്കുന്നു ചുറ്റിലും.
ശ്വേത മുല്ല സൂനഗന്ധം പരക്കാതെ
മൂടിവയ്ക്കുന്നു പലാശ ഹസ്തങ്ങളും

നേരം രജനി തൻ കൈകൾ തലോടവേ
കാമക്കടലിരുമ്പുന്നു ഹൃദയത്തിൽ
കാണ്വൂവരണ്ട നിലാവിന്റെ കണ്കളാൽ
നിദ്രയിൽ വീണൊരാ കാട്ടുപൂ മൊട്ടിനെ

നീരു ചികയുവനില്ലാ ശിലയിലാ പാവം
തളർന്നങ്ങുറങ്ങിക്കിടക്കുന്നു.
വാടിത്തളർന്നോരിതളുകൾ ഇന്ദുവിൻ
ക്ഷീ രപ്രഭയിൽ തിളങ്ങീ ക്ഷണിക പോൽ.

കാമക്കൊതി മൂത്ത മാനസപ്പുൽമ്മേട്ടിൽ
ക്രൂരത വഹ്നിതൻ നാളം കൊളുത്തുന്നു.
താരകപൈതലിൻ ഓരോ ദലങ്ങളും
കാരിരുമ്പാലേ ചിതറി പ്പൊഴിഞ്ഞു പോയ്...

നീരദത്തിൻ കണ്ണുനീരാൽ നിശാമനം പോലും
കുതിർന്നു തകർന്നുപോയാ ക്ഷണം.
കാമക്കരിഭ്രമനായന്ധകാരത്തിൽ
ഏതോ പത്ഥാവിൽ പറന്നു മറഞ്ഞു പോയ്.

വീണ്ടും ചെറു സൂന മൊട്ടുകൾ തേടിയാ
കാമഭ്രമരമലയുന്നെവിടെയോ
പാവമാ കാട്ടു പൂമൊട്ടിൻ ദലങ്ങളന്നേതോ
മരുത്തിൽ കുടുങ്ങിപ്പറന്നു പോയ്..

നാളെ നിൻ വാടിയും മൊട്ടിടും വേലിയോ
കാലം തകർക്കുമെന്നാകാം ഒരായിരം
ഭൃഗങ്ങളെത്തും മധു തെടിയന്നുമേ
അന്തിതൻ ചിത്തം തകർക്കും കാമീച്ചകൾ.

കയ്യിൽ കരുതൂ കരവാളമൊന്നു നീ
കണ്ഠം മുറിച്ചു കളയുക കാമത്തിൻ
ഗന്ധം പരതി നടക്കുമളികളെ
കണ്ടാൽ മടിക്കേണ്ടാ നിങ്ങൾ സഗർഭ്യരേ..


up
3
dowm

രചിച്ചത്:വിജിൻ കെ നായർ
തീയതി:20-05-2013 11:17:02 AM
Added by :VIJIN
വീക്ഷണം:255
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :