എന്‍റെ കവിതകള്‍
നാക്കിന്‍ തുമ്പത്തു വിരിയുന്നതോ
ഹൃത്തില്‍ മുളച്ചു വളരുന്നതോ
തൂലികയില്‍ നിന്നു ഒഴുകുന്നതോ..
എന്‍ കവിതകള്‍ മനസ്സിന്‍ വേദനകളോ
വൃത്തമില്ലെങ്കിലും ഇതിവൃത്തമാത്രം...
വക്രതയില്ലാതെ ചൊല്ലിടുന്നു...
ഈണത്തില്‍ മൊഴിയുവാനാവുമെങ്കില്‍
ഈരടികള്‍ക്കൊരു താളമുണ്ട്...
കണ്ണീരും വിയര്‍പ്പും മഷികളായി
ഇറ്റിറ്റു വീഴുന്നു വരികളായി...
കള്ളമല്ല കളിവാക്കുമല്ല അത്..
ജീവിതം പച്ചയായ് വരച്ചതാണ്...
Not connected : |