അത്ര മതി കവിതക്ക് - തത്ത്വചിന്തകവിതകള്‍

അത്ര മതി കവിതക്ക് 

**************************************
അത്ര മതി കവിതക്ക് ........!
***************************************

മുറിഞ്ഞുപോയ വാക്കുകൾ ചേർത്ത്
ഞാനൊരു കവിതയുണ്ടാക്കി ........
വൃത്തവും അലങ്കാരവുമില്ലാതെ
പ്രാസവും പദവിന്യാസവുമില്ലാതെ
മനസ്സിലാകാത്ത ഭാഷയും
മനസ്സിൽ കൊള്ളാത്ത പദങ്ങളുമില്ലാതെ
അടുക്കും ചിട്ടയുമില്ലാതെ
അടുക്കി പെറുക്കി വെച്ചൊരു കവിത.....!

മേനിയഴകും മുടിയഴകും
പ്രേമവും പ്രണയവും
കാമവും കനകവും
അതിൽ കാണില്ല

എന്നാലും ജീവിതമുണ്ടതിൽ
ജീവിതത്തിൻറെ ഗന്ധവും
കയ്പ്പും മധുരവും
സന്താപവും സന്തോഷവും
സ്നേഹവും വെറുപ്പും
ക്ഷേമവും ക്ഷാമവും
പ്രകൃതിയും പ്രപഞ്ചവും ചേർത്ത്
ഇരുട്ടും വെളിച്ചവും ഇടകലർന്നപോലെ...!

ആധുനികമോ ഉത്തരാധുനികമോ
ഗണത്തിൽ പെടില്ലിത്
അവാർഡ് നിർണയത്തിൽ പരിഗണന കിട്ടില്ല
എവിടേയും ചർച്ച ചെയ്യപ്പെടില്ല
എന്നാലും അടക്കിപ്പിടിച്ച്
അടക്കം പറയുന്നുണ്ടാവും
"കാലത്തിൻറെ കവിത"
അത്ര മതി കവിതക്ക് ........!

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:22-05-2013 11:29:12 PM
Added by :Mehaboob.M
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :