അലർച്ചയും ചിലപ്പോൾ കവിതയാകാം !
അലർച്ചയും ചിലപ്പോൾ കവിതയാകാം !
ആർത്തലക്കുന്ന തിരമാലകളുടെ രൗദ്രദയും
ആർദ്രതയും ചിലപ്പോൾ കവിതയാകാം
ഉണ്ണാതുടുക്കാതെ ഉറങ്ങാനിടമില്ലാതെ
ഉരകല്ലിലും തലചായ്ക്കാനിടമില്ലാതെ
ഉറങ്ങാതുറങ്ങുന്നവന്റെ അലർച്ചയും
ഉണർവിലെ രോദനവും ചിലപ്പോൾ കവിതയാകാം
പ്രാണനാം പുത്രന്റെ വേദന കാണുമ്പോൾ
പ്രതാപാങ്ങളൊക്കെ തകർന്നൊരു മനയിലെ
പ്രാണനിത്തിരിയുള്ളോരമ്മയുടലർച്ചയും
പ്രാർത്ഥനയും ചിലപ്പോൾ കവിതയാകാം
കവിതയുണ്ടിനിയും പിറക്കാത്ത കവിതകൾ
കവിമനസ്സെങ്ങൊ ഉലഞ്ഞുപോയിപ്പോൾ - ഇനിവരും
കവിതകൾ ഉയർച്ചയുമലർച്ചയും അനവരതം കേട്ട്
കവിയലറിവിളിച്ചെഴുതും അലർച്ചക്കവിതകൾ !
മെഹബൂബ്.എം
തിരുവനന്തപുരം
Not connected : |