ശ്രേഷ്ഠ മലയാളം .....!
-------------------------------------
ശ്രേഷ്ഠ മലയാളം .....!
--------------------------------------
ശ്രേഷ്ഠതയില്ലാതലയും ഞങ്ങൾ
ശ്രേഷ്ഠതമുറ്റിയ നാവിൽ തട്ടി
ശ്രേഷ്ഠതയോടെ മൊഴിയുന്നു
ശ്രേഷ്ഠം നമ്മുടെ മലയാളം .....!
ശേഷികൾ മുറ്റി നാവുകുഴഞ്ഞവർ
ശേഷം ചൊല്ലും 'മലയാലം'
ശോഷിപ്പിക്കും ആംഗലേയത്താൽ
ശേഷക്രിയകൾ ചെയ്തീടാൻ ....!
ശേഷിക്കുന്നവർ ശോകത്തോടെ
ശാസിക്കും സഹ ബന്ധത്തെ
ശ്വസിക്കും നമ്മുടെ വായുപോലും
ശാന്തിയിലോതും മമ മലയാളം ..!
തുഞ്ചൻ പറമ്പിൽ തത്തകൾ പാടും
തഞ്ചത്തിൽ മമ മലയാളം
തുഞ്ചൻ മൊഴിയിൽ ഗീതികൾ പാടും
കൊഞ്ചിക്കുഴയും മലയാളം ......!
ശ്രേഷ്ഠതയോടിനി പാടികേൾക്കും
ശ്രേഷ്ഠതമുറ്റും മലയാളം ...
ശ്രേഷ്ഠതയോടെ ശേഷിപ്പോർക്കായ്
പോഷിപ്പിക്കാം മലയാളം ...!
മെഹബൂബ്.എം
തിരുവനന്തപുരം
Not connected : |