പ്രണയ തീരത്ത്  - തത്ത്വചിന്തകവിതകള്‍

പ്രണയ തീരത്ത്  

മൃതിയടഞ്ഞൊരെൻ പ്രണയ സങ്കൽപ്പങ്ങൾ
ശിഥില മായങ്ങു ചിതറിക്കിടക്കവേ
വെറുതെ ഞാനെന്നുമെത്തു മീ തീരത്ത്
പുതിയ സ്വപ്‌നങ്ങൾ പൂക്കുന്ന വാടിയിൽ

ഇവിടെ എങ്ങാനുമെന്റെ പ്രാണനിൻ
ചികുരമേറിയ പൂക്കളുമുണ്ടാകാം
ഇവിടെയെല്ലാമെ എന്റെ വേദന
കിളികൾ വന്നെന്നും പാടുന്നുമുണ്ടാകാം

വിഫല സ്വപ്‌നങ്ങൾ ചിത്തത്തിലെതുന്നു
മഥിതമാകുന്നു മാനസമെന്നുമെ
പുതിയ പൂവുകൾ മൊട്ടിട്ടുനില്കുമ്പോൾ
പഴയ വല്ലരി ഓർക്കുന്നു പിന്നെയും

മനസിലെന്നുമേ കാമിനിക്കെന്നെന്നും
മധുരമായോരാ പതിനേഴുമാത്രമാം
ഹൃദയ വല്ലകി പിന്നെയും പാടുമ്പോൾ
എവിടെ എൻ സഖി കാതോർത്തു നിൽക്കുന്നു

മധുരമാനസം തരളമായങ്ങനെ
പെയ്തിറങ്ങുമെൻ വാക്കിന്നു ദാഹിചു
കരളുരുകിയിട്ടെന്റെ കാമിനി
വിരഹമൊക്കെ മറന്നങ്ങു നിൽക്കയാം

ഇവിടെയെന്നുമേ നിന്റെ കാൽപ്പാടുകൾ
വിഫലമായെന്നും തേടി നടന്നു ഞാൻ
സതതമങ്ങനെ മാറുന്നു കാലമോ
നിഭ്രുത ജാലങ്ങൾ കാട്ടുന്നു നമ്മളിൽ

അണുവുമേശാതെ ചിത്തത്തിലങ്ങനെ
പുതിയ ചിത്രമായ്‌ മേവുന്നു നീയെന്നും
രസന വറ്റാതെ വാഴ്ത്തുന്നു പിന്നെയോ
ഹൃദയമേറ്റുന്നു താവക ചിന്തകൾ

ഇനിയുമോർമ്മകൾ, കിനിയുന്ന വാക്കുകൾ
അതുലമെല്ലാമെ നിന്റേതു മാത്രമാം
അതിനുമപ്പുറത്തില്ലഹോ ജീവിതം
സഫലമല്ലാതെയെങ്കിലും മൽ സഖി

മൃദുല സങ്കൽപം ഞെട്ടറ്റു വീണതിൽ
പ്രണയശലഭങ്ങളിനിയും മിളവേൽക്കാം
മധുവിനല്ലാതെ പൂവിന്റെ ചുറ്റിലും
സതതമങ്ങനെ പാറുന്ന വണ്ടുപോൽ

മഥിത മാനസം മുറിവേറ്റു പാടുമ്പോൾ
പ്രണയമാർന്നവൾ കാതോർത്തു നില്ക്കയാം
അതിനു വാക്കുകൾ ഇനിയില്ല അവനിയിൽ
വീണു വിലപിക്കുമെന്റെ കരളിലും





up
0
dowm

രചിച്ചത്:ഹരികുമാര്.എസ്
തീയതി:24-05-2013 02:31:01 PM
Added by :HARIKUMAR.S
വീക്ഷണം:373
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :