വാസ്തവം  - തത്ത്വചിന്തകവിതകള്‍

വാസ്തവം  

കാള പെറ്റെന്നു കേട്ടാല്
കയറ് ഞാനെടുത്തിടും
കാളതന് പേറെടുത്ത
കൂളിയെ തളയ്ക്കുവാന് ..
കടിഞ്ഞൂല് പ്രസവവും
കാണിക്കാന് ലൈവായൊളി-
ക്ക്യാമറക്കണ്ണോടൊട്ടി
കാലനെപ്പോലെത്തുന്നൂ
കാര്യങ്ങളിതാണേലും
കാണിക്കു വിളമ്പുവാന്
കാര്യമായെന്തെങ്കിലും
കിട്ടിയില്ലേലോതന്റ്റെ
ലാവണം തെറിച്ചിടാം
ലാഭനഷ്ടമേകാര്യം...
നമ്പ്യാര് പണ്ടേ നമ്മോ-
ടോതിയതിന്നും സത്യം
ദൃശ്യമാധ്യമാശ്ചര്യം
വശ്യമാണെന്നുംപണം!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:24-05-2013 10:33:10 PM
Added by :vtsadanandan
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :