തനി മലയാളി..
ഇപ്പം കിട്ടിയതപ്പം തിന്നും
മലയാളികളുടെ കഥ പറയാം
ബാലന്മാര്ക്കായ് രമയും ഭുമിയും
മംഗള കീര്ത്തനമൊരുക്കിയതാ...
ചിരിയും കളിയും ഹലേലൂയ
പാടിപ്പാടി കുഴഞ്ഞാടി...
കുട്ട്യേളെല്ലാം ഇക്കഥ പാടി
ആടി മറന്നും കൂത്താടി..
കാലം മാറി കഥയും മാറി
മനസ്സും മാറിയ മലയാളി
ആകാരത്തില് വലുതായിട്ടും
കുഞ്ഞു മനസ്സത് പഴയപടി..
വല്യേട്ടന്മാര് ലുട്ടാപ്പിക്കും
കുട്ടൂസ്സന്നും പഠിച്ചല്ലോ...
സിനിമാനായകര് തെരുവിലിറങ്ങി
അഭിനയ കാവ്യം രചിക്കുന്നു..
ജംബനും തുംബനും സൂത്രന്മാരും..
അക്കളി കാര്യക്കളിയാക്കി..
ചിരി ചിരി പൊട്ടിച്ചിരിയാല്
പേജുകളൊന്നായ് മറിക്കുന്നു...
സരിതച്ചേച്ചിയും, ശ്രീയും നമ്മുടെ
രമേശ് നായര് പുലിവാലും..
മലയാളിക്കായ് ഹൌസും ഇമ്മിണി..
ബല്യൊരു ജോര്ജ്ജും ആടുന്നു..
കിട്ട്യാല് കിട്ടി പോയാ ചട്ടി...
നുമ്മക്കും സുഖം വാനോളം..
കൃഷിയും വേണ്ട കാര്യോം വേണ്ടാ
പെണ്ണും കള്ളും നിറയട്ടെ...
പെയ്താലും മഴ ഇല്ലേലും നുമ്മ
പിടിവിട്ടൊഴുകം പാഴ് ചെടികള്...
ഓട്ടോം ചാട്ടോം മതിയാക്കാമിനി
ഇത്തിരി ഒത്തിരി മുന്നേറാം...
നാടോടുമ്പോ നടുവേ ഓടും
മലയാളികളുടെ കുഞ്ഞുങ്ങള്
മതിയാവില്ലിന് ഇപ്പടി വിദ്യകള്
സ്വല്പം കാര്യം പഠിക്കട്ടെ...
ജീവിപ്പിക്കാം ചിന്തകളെ നാം
ഭാരത ഭൂമി വിളയിക്കാം...
രചിച്ചത്:ഹമദ് ബിന് സിദ്ധീഖ്
തീയതി:18-06-2013 01:56:36 PM
Added by :Hamad
വീക്ഷണം:213
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |