വായന...! - തത്ത്വചിന്തകവിതകള്‍

വായന...! 

--------------
വായന...!
--------------
വായനക്കുമൊരു ദിനം
വായനാ ദിനം , അറിഞ്ഞു
വായിച്ച് വീണ്ടുമറിവിനായ്‌
വായിക്കണ മെന്നും മെന്നും...!

ഗൃഹാതുര മാണിന്നു
വായന നമ്മിലപ്രത്യ-
ക്ഷമാണി കാലത്തിലതു
നാം മരിക്കാതെ വായിക്കൂ

ചിതലരിച്ച പുസ്തകം
പറയുന്നു ചിലതും
വായനക്കായ് വീണ്ടും
കാത്തിരിക്കുന്നു നമ്മെ

വായിച്ചു വളരാൻ
വളയാതെ നേരിൽ
ചിന്തക്കു ഭക്ഷണം
വായിക്ക നമ്മൾ

ഉണരട്ടെ മനസ്സെന്നും
തളരാതെ ബുദ്ധിയും
വിളയട്ടെ ക്ഷേമവും
ചോരാതെ സ്നേഹവും

മെഹബൂബ്.എം
തിരുവനന്തപുരം


up
0
dowm

രചിച്ചത്:മെഹബൂബ്.എം
തീയതി:19-06-2013 03:00:17 PM
Added by :Mehaboob.M
വീക്ഷണം:1510
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :