ഉറക്കം - മലയാളകവിതകള്‍

ഉറക്കം 

വിരസമായ രാത്രികളില്‍
കണ്ണീരിന്‍ നനവുകള്‍
നേര്ത്തു നേര്ത്തു പെയ്തിറങ്ങുന്നു.

രാവേറെ ചെന്നിട്ടും
രാപ്പാടിതന്‍ കളഗീതം നിലച്ചിട്ടും
എന്ഗീാതം മാത്രം നിലച്ചില്ല

തേങ്ങലുകള്‍ ഉയരുമ്പോള്‍
ഓര്മ്മുകളെത്തിനോക്കുന്നു
കരളൊന്നായി കത്തിയെരിയുന്നു

ഉറക്കം പൊതിയുമ്പോള്‍
സ്വപ്നങ്ങളോടിയെത്തുന്നു
ഒരു കോടി മിന്നാമിനുങ്ങിന്‍ വെട്ടം
തരുന്നു

ഉണര്ത്തു പാട്ടുമായ്
ഉഷസ്സുവന്നെത്തി വേഗ --
മെന്നിട്ടും ഞാന്‍ മാത്രമെന്തേ ഉണര്ന്നീല?


up
0
dowm

രചിച്ചത്:- വി. കെ. ടി. വിനു, പേരശ്ശന്നൂര്‍
തീയതി:31-07-2013 11:38:07 PM
Added by :VINU VKT
വീക്ഷണം:1157
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :