വിശ്വമാനവൻ
മൂലമില്ലാതലയുന്ന മർത്യർക്ക്
കാലമൊരു കൈവിളക്കുംപേറി
കാത്തുനിൽക്കുന്നു ചാരെ
കണ്‍തുറന്നവ കാണാൻ
കാഴ്ചയില്ലാതായാൽ
കണ്ണുകളടക്കൂ വേഗം
കാണുകയുള്ളത്തിനെ.
മേഘഗർജനം മാറി
തിരയടങ്ങീടുമപ്പോൾ
കാത്തിരിക്കുക വീണ്ടും
മനം സ്പടിക സമമാകും
വിടരും പുഞ്ചിരി സൌഹൃദമായി
വിശ്വം മുഴുവൻ പടരട്ടെ
വിശ്വമാനവരുയരട്ടെ
വിശ്വം വിസ്മയമാകട്ടെ....
Not connected : |