എന്‍റെ പൊന്നുപെങ്ങള്‍ - തത്ത്വചിന്തകവിതകള്‍

എന്‍റെ പൊന്നുപെങ്ങള്‍ 

ആതിര വരുന്നിതാ ഹര്‍ഷാരവത്തോടെ
ആരും മയങ്ങുന്ന മന്ദസ്മിതം തൂകി
ആതിരെ,,,നീ ,,എന്‍റെ അത്മാവിനുള്ളിലെ
സ്നേഹം വിടര്‍ത്തുന്ന അമ്മയായി മാറുന്നു

അന്തരാത്മാവിന്‍ അകത്തളത്തില്‍ നിന്നു
പൊട്ടി മുളയ്ക്കുന്ന പൂങ്കുലയാണു നീ
സോദരസ്നേഹത്തിന്‍ അര്‍ഥം ചമയ്ക്കുന്ന
മാതുലനായെന്നെ മാറോടണക്കുന്നു

കുറ്റങ്ങള്‍ കണ്ടാല്‍ നീ കോപിഷ്ടയാകുന്നു
കൂന്തല്‍ അഴിച്ചു പ്രതിജ്ഞ ചെയ്യുന്നു നീ
കോമരമായിന്നു തുള്ളി ഉറയുന്നു
ശത്രുസംഹാരിയാം ദേവിയായി മാറുന്നു

രക്തബന്ധങ്ങള്‍ക്ക് അതീതമായ്‌ ഇന്നു നീ
ആത്മബന്ധത്തിന്‍റെ കാവ്യമായ്‌ മാറുന്നു
ആതിരെ ...നീ ..എന്‍റെ ജീവന്‍റെ ജീവനായി
എന്നില്‍ തുടിക്കുന്ന ഹൃത്തായിമാറുന്നു

അമ്മതന്‍ ഉദരത്തില്‍ ഒന്നായിരുന്നു നാം
അമ്മതന്‍ സ്നേഹം നുകര്‍നന്ന് അമൃതായി
ജന്മാന്തരങ്ങള്‍ക്ക് സുകൃത മാണിന്നു നീ
ഇനിയുള്ള ജന്മവും സോദരിയാണു .നീ.....


up
0
dowm

രചിച്ചത്:മനോജ്‌ തഴവാ
തീയതി:22-10-2013 08:26:11 PM
Added by :manoj thazhava
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :