ജോലി, കൂലി, വയറ് തുടങ്ങിയവയെക്കുറിച്ച് ഒരുമണല്‍വാസിക്കവിത....
ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,
ഒരു കനത്ത കൂട്ടിയിടിയുടെ നരച്ച കനിവിലൂടെ,
മൂന്നക്ക യന്ത്ര വേഗതയില്‍ ഞാനെന്നും
ജോലിക്കു പോയി വരുന്നു!
വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,
സ്ഥാനമേറി, നോക്കി നിന്ന് പത്തിരട്ടിയവരും
മാനമോടി, നടുവൊടിഞ്ഞടിമയായ് ഞാനും..
കൂലി വാങ്ങുന്നു...
'ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും
കറുത്തടര്‍ന്ന ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങി ഞാനും
വയറു നിറയ്ക്കുന്നു...
Not connected : |