സഹനം
( സൗമ്യ ജ്യോതിയോട്..)
നിർഭയ,
ഭൂമിയിലെ മൃഗീയ കാമനകളാൽ
പിച്ചിചീന്തപ്പെട്ട്
നീയും......
ഞാനറിയുന്നു,
എന്നെപ്പോലെ നിനക്കുമുണ്ടായിരുന്നു
സ്വപ്‌നങ്ങൾ
വാനോളം പോങ്ങിപ്പറക്കണമെന്നും
പെരുമഴപോലെ ആർത്തലച്ച്
പെയ്തിറങ്ങാമെന്നുമൊക്കെ......
നീ ഓർക്കുന്നുണ്ടോ?
അന്ന് ഒരു പുതിയ തീരത്തെത്തമെന്ന
വെമ്പലോടെ പ്രതീക്ഷയോടെ
ഞാനാ ട്രെയിനിൽ കയറിയത്......
വണ്ടിയുടെ കുതിപ്പിനൊപ്പം
എന്റെ മനസ്സും കുതിക്കുകയായിരുന്നു.....
അപ്പുപ്പാൻ താടി പോലെ
വാനോളം കടിഞ്ഞാണില്ലാത്ത
കുതിരയെ പോലെ.....
ഞാനറിഞ്ഞില്ല,
എപ്പോഴാണ് അവൻ.....ആ
ഒറ്റക്കയന്റെ കണ്ണിൽ
കാമം കതിയതെന്ന് ? ഞാൻ നിരാലംബയായിരുന്നു
നിസ്സഹായയും.......
എന്റെ സഹായത്തിന് ആരും
വനില്ല....
പക്ഷെ നീ,
എന്നെക്കാളും സമർഥയായിരുന്നു
ആലംബമുള്ളവളായിരുന്നു
എന്നിട്ടും തിരിച്ചറിഞ്ഞില്ലല്ലോ
കാമവെറിപൂണ്ട മൃഗങ്ങളെ ?
തളർന്നു വീഴുംവരെ നിന്നോടൊപ്പം
നിന്റെ സുഹൃത്തും പോരാടിയില്ലേ
നിന്നിലേക്ക് എപ്പോഴാണ്
നിഷ്ക്കരുണം.......?
വേണ്ട ഓർമ്മപ്പെടുത്തലുകളില്ല
കുരുസഭയ്ക്കു ശേഷം അന്നാവും
സ്ത്രീത്വം.........ഇത്രയേറെ അതും
ഭാരതത്തിൽ
അവഹേളിക്കപ്പെട്ടിട്ടുണ്ടാവുക
എവിടെ ?
ശ്രീ കൃഷ്ണൻ, എവിടെ ആ
നീലാംബര ധാരി?
" പരിത്രാണായ സാധുനാം
വിനാശായ ച ദുഷ്ക്രിതാം
ധർമ സംസ്ഥാപനാർഥയാം
സംഭവാമി യുഗേ യുഗേ "
എവിടെ ആ അവതാരം ?
ഹേ കൃഷ്ണാ,കൃഷ്ണാ എന്ന രോദനം
അങ്ങ് കേൾക്കുന്നില്ലേ
അതോ ഇനിയും ഒരുപാടുപേർ
ഞങ്ങളെ പോലെ ?
വയ്യ ഇനിയും പരീക്ഷയോ ?
അഗ്നിശുദ്ധിയോ ?
മാറ് പിളർന്ന് സ്വീകരിക്കാൻ
എവിടെ വസുന്ധര
അവളും കീറിമുറിക്കപ്പെട്ടിരിക്കുകയാണല്ലോ ?
നിർഭയ, വരൂ നമുക്ക് പ്രാർഥിക്കാം
കാത്തിരിക്കാം
വൈകാതെ നമ്മുടെ രക്ഷകനായി
ആ നീലാംബരധാരി എത്താതിരിക്കില്ല
ഹേ കൃഷ്ണാ കൃഷ്ണാ എന്നാ രോദനം
കേൾക്കാതിരിക്കാനാവില്ല
" യദാ യദാഹി ധർമസ്സ്യ
ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്സ്യ
ത ദാത്മനം സൃജാമ്യാഹം "
Not connected : |