പറയാതെ പോയ കഥ
പൊഴിയുന്ന നീർത്തുള്ളി പറയാതെ പോയ കഥ
യറിയുന്ന മണ്‍തരിക്കും മൗനമെന്നൊ ?
ദേവദൂതുമായ് വന്നെത്തും മേഘങ്ങളെനുള്ളിൽ
ആമോദമെന്നാളും നിറച്ചിരുന്നു
നൂറായിരം ആശതൻ ഈണങ്ങൾ കതോർക്കാൻ
എൻ മനമെന്നും കൊതിച്ചിരുന്നു
നിൻ ഗാനമെന്നുള്ളിൽ പെയ്തിറങ്ങുമ്പോൾ
എന്തേ നീയാരാഗം മൂളതെപോയ്
നിൻ മൃദുസ്പർശനം എന്നെ തലോടുമ്പോൾ
എൻ വ്യഥ എന്തേ നീ അറിയാതെപോയ്
ജന്മാന്തരങ്ങൾ തൻ ജാലക പടിയെറുമ്പോൾ
ജീവനിശ്വാസമാം ജീവചൈതന്യമേ
നീ എനിക്കായ് കാത്തുവച്ച കയ്പ്പുനീരിനും
മധുപോൽ മാധുര്യമെന്നോ?
ആദ്യമായ് നീ തന്ന മാതൃ വാൽസല്യത്തിൻ
സുഗന്ധത്തെ വിസ്മരിച്ചിരിക്കവേ
മോഹമാം പുഷ്പകതേരിലേറി
ശൂന്യാബരത്തെ ചുംബിച്ചു ഞാൻ
കാലങ്ങൾ തന്നൊരാ കാനനവീഥിയിൽ
അറിയുന്നിതാ ഞാൻ അറിയുന്നതിന്നിപ്പോൾ
പറയാതെ പോയ കഥ തൻ അറിയാത്തോരീണം
സുഗന്ധത്തിൻ ഓർമതൻ ചിറകിലേറി..........
Not connected : |