മിത്ത് - മലയാളകവിതകള്‍

മിത്ത് 

ബാബറിപ്പള്ളി
പോളിച്ചടുക്കിയപ്പോള്‍
പടച്ചോന്‍
നല്ല ഉറക്കത്തിലായിരുന്നു

ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്റാര്ട്ടിക്കയിലായിരുന്നു

കാശ്മീരില്‍നിന്നും
പ്രാണന്‍ കൈയിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്മാരും ഭാഗവതികളും
ബഹിരാകാശ യാത്രയിലായിരുന്നു

ആദിവാസികളെ
വെടി വേച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു

ശത്രുപക്ഷത്തു നില്ക്കുകയോ
മുങ്ങുകയോ
ചെയ്യുന്ന
ദൈവങ്ങളെ കൊണ്ട്
എന്താണ്
പ്രയോജനം


up
0
dowm

രചിച്ചത്:കുരീപ്പുഴ ശ്രീകുമാർ
തീയതി:17-02-2014 10:19:45 AM
Added by :JITHIN. P. V
വീക്ഷണം:151
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :