മയൂരപുഷ്പം
വശ്യതയുടെ സൗന്ദര്യം പേറി
വഴിയോരങ്ങളിൽ നീ തളിർക്കുമ്പോൾ
എന്റെ മനസ്സിൽ നീ പൂത്തുലയുന്നു
വൃന്ദാവന നഗരവീഥിയിലും
ആരാമങ്ങളുടെ രാജപാതയിലും
നീ പൂവിട്ടു നിൽക്കുന്നത്
എന്റെ ഏതോ സ്വപ്‌ന നിറങ്ങളിലാണ്
ഹേമന്തത്തിന്റെ അന്ത്യം
നിന്റെ ഇലപൊഴിയും കാലം
ശിശിരം നിനക്കു തളിരു നൽകും
ഗ്രീഷ്മം നിന്റെ പൂക്കാലവും
കുലകുലയായി കുടനിവർത്തി
ചുവന്നപുടവയിൽ തിളങ്ങുന്ന നിന്നിലൂടെ
ദൈവം അവന്റെ സൃഷ്ടി സൗന്ദര്യം
പ്രകടിപ്പിക്കുമ്പോൾ
നിന്നെ ഞാൻ എന്തു വിളിക്കേണ്ടു;
ഗുൽമോഹറെന്നോ,
മയൂരപുഷ്പമെന്നോ....!
മെഹബൂബ് എം
തിരുവനന്തപുരം
Not connected : |