റിമാന്റുകള്‍ക്ക് പറയുവാനുള്ളത്
ഞാന്‍ ഞാനായി മാറുന്നത്...
ഒരോ റിമാന്റുകള്‍ക്കും
പറയുവാന്‍ കാണും
നിരവധി കഥകള്‍...
സുകുമാരകുറുപ്പിനെ
റിമാന്റ് ചെയ്യാത്തതില്‍
റിമാന്റിന്റെ മനസ്സ്
കുഞ്ഞുനഷ്ടപ്പെട്ട
അമ്മയുടെ മാറിടം
അനുഭവിക്കുന്ന വീര്‍പ്പ്
മുട്ടലാകാം അനുഭവിക്കുന്നത്
വേലുച്ചാമിയെ
റിമാന്റ് ചെയ്തപ്പോള്‍
റിമാന്റിന്റെ മനസ്സ്
മകള്‍ നഷ്ടപ്പെട്ട
അമ്മയുടെ സങ്കടങ്ങള്‍
കടിച്ചമര്‍ത്തിയിരിക്കാം
ഫയാസിന്റെ മുമ്പില്‍
റിമാന്റ് പേടിച്ച്
നിലവിളിച്ചിരിക്കണം
ഐഡന്റിറ്റി നഷ്ടപ്പെട്ടവന്റെ
വിലാപഗാനങ്ങള്‍
റിമാന്ററിഞ്ഞത്
ഫയാസിലൂടെയായിരിക്കും
പലരുടേയും മുമ്പില്‍
റിമാന്റ് പലവിധമാണ്
എന്റെ മുന്നിലെ റിമാന്റ്
അതിഭീകരമായിരുന്നു
പണമില്ലാത്തവനെതിരേയുള്ള
റിമാന്റിന്റെ പ്രതിഷേധമായിരുന്നു
എന്റെ റിമാന്റ് റിപ്പോര്‍ട്ട്
എന്നെ നോക്കി ചിരിച്ച്
കൊണ്ട് റിമാന്റ് പറഞ്ഞത്
നിന്നെ പോലെയുള്ള
തെണ്ടികള്‍ വരുമ്പോഴാണ്
ഞാന്‍ ഞാനായി മാറുന്നതെന്ന്
(റിമാന്റ്=അധികാര സ്ഥാനങ്ങള്‍)
(റിമാന്റുകള്‍ക്ക് പറയുവാനുള്ളത് എന്ന എന്റെ കവിതാ സമാഹാരത്തില്‍ നിന്നെടുത്തത്)
Not connected : |