കഴുതകാമങ്ങള്‍
ജയില്‍ കവിതകള്‍
കഴുതകാമങ്ങള്‍
ഇന്ന് ഞാനൊരു
സ്വപ്നം കണ്ടു
ഞങ്ങള്‍ നാലുപേര്‍
പൊടി പിടിച്ച
മാറാല തൂങ്ങിയ
കമ്പികള്‍ വളച്ച
എല്ലാവരും രക്ഷപെട്ട
ഒരു തടവറയിലായിരുന്നു
ജയിലിലെ മാറാലകള്‍ക്ക്
ഞങ്ങളെ പുശ്ചമായിരുന്നു
കാശില്ലാത്ത തെണ്ടികള്‍
ഞങ്ങളെ നശിപ്പിക്കാനിറങ്ങിയിരിക്കുന്നു
എന്നവര്‍ ഓര്‍ത്തിടുണ്ടാകും
റേപ്പുകാര്‍,മോഷ്ടാക്കള്‍
കൊലപാതകികളിപ്പോള്‍
അജ്ഞാത കേന്ദ്രത്തിലെ
എസി മുറികളിലാണത്രെ!
ഇരകളെ കിട്ടിയ സന്തോഷം
വാര്‍ഡന്റെ മുഖത്തുണ്ട്
സഹതടവുകാരുടെ മുഖത്തുണ്ട്
പിന്നെ ജയില്‍ ക്യാമറക്കും
ദുഃഖം ചിലന്തിക്കു എനിക്കും
വാര്‍ഡന്‍ കണക്കെടുമ്പോള്‍
എന്റെ ചന്തിയില്‍ പിടിച്ച
ഗോപാലന്‍ ചേട്ടനോട്
ഞാന്‍ പറഞ്ഞു വേദനിക്കുന്നു
ഇതു കേട്ട വാര്‍ഡന്‍
ഇപ്പോഴെ പണി തുടങ്ങിയോടാ
ജയിലിലെ ക്യാമറ കണ്ണുുകള്‍ക്ക്
പറയുവാന്‍ കാണും
ഒഴുകിയിറങ്ങിയ ഒരുപാട്
കഴുതകാമങ്ങളുടെ കഥ
Not connected : |