എന്റെയും മകളായിരുന്നു നീ
എരിഞ്ഞടങ്ങിയ ചിതയിൽ
നിന്നുയരുകയാണീ ജ്വാല
യാത്രയായ് നീയെങ്ങൊ
കാലത്തിൻ കനലായ്
ഈ അമ്മതൻ നെഞ്ചിൻ പിടചിലായ്
പ്രളയ കൊടുംകാറ്റ് വീശുംപോളും
അണയാത്ത കനലുകൾ
നെരിപോടുപോലെരിയുന്നെൻ നെഞ്ചിൽ
കേഴുന്ന വേഴാമ്പലായ് നിന്മുൻപിലവൾ
പിടഞ്ഞു യാചിച്ചപ്പോൾ
അരുതേ കാട്ടാള എന്നാർത്തു കരഞ്ഞപ്പോൾ
നീയെന്തേ മറന്നു മുലയൂട്ടിയ
നിൻ മാതൃ ഹ്രിദയത്തെ
നിന്നെ കാത്തുറങ്ങാതെ
കിടന്ന നിൻ പൈതങ്ങളെ
നിനക്കായ് ജീവിച്ച നിൻ നേർ പകുതിയേ
നിന്നോർമകൾ എൻ നെഞ്ചിൽ
പേക്കിനവുകളായ്
ഉറക്കം മുരിക്കുന്നോരന്ഗ്നിയായ് പടരുമ്പോൾ
വിതുമ്പുന്നു ഞാനിന്ന് നിന്നെയോർത്ത്
എൻ മാറിൽ കിടന്നു വളര്ന്ന നിൻ
ശാപ ജന്മത്തെയോർത്ത്
നീ ചവിട്ടിയരച്ചോരീ സ്ത്രീത്വവും
നീ വിലപേശിയ എൻ വിശുദ്ധിയും
തൂക്കുകയറായി നിന്നരികിലെത്തുപോൾ
കരയില്ല ഈ അമ്മ നിന്നെയോര്ത്ത്
കൂപ്പുന്നു മകളെ നിന്മുന്പിലെൻ
വിറയാർന്ന കൈകൾ, കൊളുത്തുന്നു
ഞാൻ ഒരു കെടാവിളക്ക് നിൻ കുഴിമാടത്ത്തിലും
ഒഴുകുന്നെൻ മിഴികളിൽ രക്താർശ്രു പൂക്കൾ
മകളെ മാപ്പ് ഈ അമ്മ അർഹിക്കുന്നില്ലങ്കിലും
കുറിപ്പ് :
സമൂഹത്തിൽ അധപതിച്ചു പോകുന്ന / സ്ത്രീത്വത്തെ അപമാനിക്കുന്ന മക്കളുടെ പ്രവർത്തികളെ ഓർത്തുള്ള അമ്മയുടെ ദുഃഖം
https://www.facebook.com/mypage.shiju.john
Not connected : |