ഈ മണൽതരികൾക്കും അപ്പുറം
വസന്തം ചിറകടിച്ചകലുന്ന ഈ
അഭിശ്പ്തമാം യാഗഭുമിതൻ മാറിൽ
നിലാവില്ലാത്ത കിനാവുകൾ
ഇന്നെന്റ്റെ വാതിൽ പാളികളിൽ
കറുത്ത കമ്പളം പുതയ്ക്കുംപോൾ
ദൂരെ മിഴിനട്ടിരിക്കുമെൻ വിരഹത്തെ
താഴുകിയുറക്കുവാൻ ഇന്നെനിക്കാകാതെ
തേങ്ങുന്നു ഞാനീ കറുത്ത സ്വർഗ്ഗത്തിൽ
പാഥേയം മറന്ന പഥികനെപോലെ
ഇവിടെ പായുന്നു കാലചക്രത്തിൻ രഥങ്ങൾ
നോവുന്ന മനസ്സിന്റെ നൊമ്പരം കാണാതെ
ഇവിടെ വിലക്കുന്നു മതങ്ങൾ ദൈവങ്ങളെ
പിന്നെ മനസ്സുകൾ മരിച്ച മനുഷ്യനെയും
ഇന്നലെയുടെ നിനവിൽ ചാലിച്ച സ്വപ്നങ്ങളും
മിഴികൾക്കന്യമായി തീർന്ന നിറങ്ങളും
ഇന്നെൻ മനതാരിൻ വിമൂഖതയിൽ
വേഴാമ്പൽതൻ ദാഹമായി മാറുന്നു
ഇവിടെ എന തേങ്ങൽ മിഴിനീർ തുള്ളികൾ
പെയ്തിറങ്ങി എൻ ഹൃദയതലങ്ങളിൽ
അന്ധകാരത്തിൻ ചിതൽ കൂമ്പാരമായ്
കത്തിയമരും കരിംതിരിനാളമായ് ..
അറിയുന്നു ഇന്നലകൾ എന്റെ സ്വന്തമല്ലെന്ന്
മറക്കുന്നു ഇന്നലെകളിലെ കുളിർ കാറ്റിനെ
അകലെ അലിഞ്ഞില്ലാതാവുന്ന
അസ്തമയ സൂര്യന്റെ മുഖം പോലെ
ഞാനും ഈ മണൽതരികളിൽ
മറ്റൊരു മണൽതരിയായി മാറുന്നു
ഇനിയൊരുഷസ്സും ഉണർത്തില്ല എന്നെ
ഒരു സന്ധ്യാംബരവും താലോലിച്ചുറക്കില്ല
മരണം ഒരു കാടവാവലിനെ പോലെ
ചിറകടിച്ച് പറന്നെത്തുന്നു
ആത്മാവ് ദേഹി വിട്ടകലുന്നു
മറഞ്ഞില്ലതാകുന്നു ഇന്ന് ഞാൻ
ഈ ഇരുളിന്റെ മാറിൽ മറ്റൊരൊരിരുളായി
Not connected : |