പിന്നെ
പിന്നെ
പിന്നെയെന്തെന്നോ സഖി
പിന്നെ നമുക്കിടയിലൂടൊഴുകുമീ പുഴ പോയ് മറഞ്ഞെങ്കില്‍
പിന്നെ പുഴ പോലെയോഴുകുമീ സ്ഥല കാലങ്ങള്‍ മിഥ്യയായ് ചമഞ്ഞെങ്കില്‍
പിന്നെയെന്‍ സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്‍ വര്‍ണ്ണം പടര്‍ന്നെങ്കില്‍
പിന്നെ ചില യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നങ്ങളായ് തീര്‍ന്നെങ്കില്‍
പിന്നെ
പിന്നെയീ സന്ധ്യ ഒരു പുലരിയായ് ഉണര്‍ന്നെങ്കില്‍
പിന്നെ നമ്മെ ചൂഴുമീ മരുവോരു അരാമമായ് തീര്‍ന്നെങ്കില്‍
പിന്നെയാ പൂക്കാവില്‍ മാധവമുണര്‍ന്നെങ്കില്‍
പിന്നെ നീ ഈ കാഞ്ചനവല്ലരിക്കാഭയായ് പൂത്തെങ്കില്‍
പിന്നെ ഞാന്‍ മലരിന്‍ തേനുണ്ണുമോരു ശലഭമായ് തീര്‍ന്നെങ്കില്‍
പിന്നെ നറുതേനാല്‍ നീയെന്‍ ഹൃദയം നിറചെങ്കില്‍
പിന്നെ
പിന്നെയീ സ്വപ്നം മറയാതിരുന്നെങ്കില്‍
പിന്നെ വേട്ടനാ കിളിയിണപിരിക്കാതിരുന്നെങ്കില്‍
പിന്നെയുണ്മതന്‍ തീയില്‍ നെഞ്ചിനെയെരിക്കുമീ കാലമോന്നമര്‍ന്നെങ്കില്‍
പിന്നെ മൗനമീവേദനയക്കമൃതായ് ചമഞ്ഞെങ്കില്‍
പിന്നെയും മനസ്സ് ചിട്ടുകോട്ടാരങ്ങള്‍ പണിയാതിരുന്നെങ്കില്‍
പിന്നെയീ പുഴ,യതിനോലങ്ങളെന്നെ പോതിഞ്ഞെങ്കില്‍
പിന്നെ രാവിന്റെയന്ധകാരത്തില്‍ കരിന്തിരിയാടുമീ വിളക്കൊന്നണഞ്ഞെങ്കില്‍
പിന്നെ നാളെ പുലരിയൊടൊത്തീ കണ്ണുകള്‍ തുറക്കാതിരുന്നെങ്കില്‍
Not connected : |