ഇതെന്തു പ്രതിഭാസം ? - മലയാളകവിതകള്‍

ഇതെന്തു പ്രതിഭാസം ? 


ഇതെന്തു പ്രതിഭാസം ?
********

ഇത് ഒക്ടോബറില്‍
പതിവുള്ളതല്ല
ഈ നഗരത്തിലൊട്ടും.
രണ്ടു ദിവസമായി
പകല്‍ മൂന്നു മണിയോടെ
ഭാസ്കരന്‍ മറയുന്നു
ധരണിയിരുട്ടിലും.
ഇടിയും മിന്നലും
ഞൊടിയിടയില്‍;
ചിന്നം പന്നം മഴ
ഭൂമി നനയാന്‍ മാത്രം.
ഇരുട്ടിന്ന് ശക്തി പോരാ -
ഞ്ഞെന്നവണ്ണം പവര്‍കട്ടും
കാലവും കോലവും ഒന്നായി.

ഇന്ത്യയിലെ ഐ എസ് ആര്‍ ഓയും
ഫ്രാന്‍സിലെ സിഎന്‍ ഇ എസും
ഒരുമിച്ചല്ലോ മേഘ - ട്രോപിക്സും
മറ്റു മൂന്നെണ്ണവും
കൂട്ടിനയച്ചതൊരുമിച്ച് !
ഉയരേ ഉയരേ ഭൂമി തന്‍
ഭ്രമണപഥത്തില്‍
വളരെയകലെ വെന്നി -
ക്കൊടി പറത്തി,
വര്‍ഷപാതത്തെക്കുറിച്ചറിയാന്‍.
ഇനി അവിടെ വല്ലവരും
താമസക്കാരുണ്ടോ?ആര്‍ക്കറിയാം?
പ്രതിഷേധമാണോയെന്തോ
അല്ലാതെയിതെന്തു പ്രതിഭാസം?

**************


up
0
dowm

രചിച്ചത്: ആനന്ദവല്ലി Chandran
തീയതി:17-09-2014 02:35:04 PM
Added by :Anandavalli Chandran
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :