തരൂ എനിയ്ക്കാ സുഖം
തരൂ എനിയ്ക്കാ സുഖം
*******
മയങ്ങാന് തുടങ്ങിയ നേരം
നോക്കി കവിത തുളുമ്പി-
യൊഴുകും വാണിമുത്തുകള് നൃത്തം
ചെയ്തെന്റെ മനോമുകുരത്തില്
ഒളിഞ്ഞും തെളിഞ്ഞും.
മോഹിനികളവരപ്രത്യക്ഷരായി
ഉണര്ന്നെണീറ്റയെന്
ബോധനിമിഷങ്ങളില് ;
നിങ്ങളെന്തിനെന്നെ
വൃഥാ മോഹിപ്പിചൂ
ഊറിച്ചിരിയ്ക്കാന് മാത്രമായി ?
ഇനി നിങ്ങളെ വരുത്താന്
ഞാനെന്തു ചെയ്യേണ്ടു ?
ഒരു പിടിയുമില്ലാതായല്ലോ
പിടിച്ചുവെയ്ക്കാനൊട്ടായതുമില്ല .
ആ അനര്ഘനിമിഷങ്ങള്
മറഞ്ഞുപോയോ? എന്നേയ്ക്കുമായി!
വല്ലപ്പോഴും മാത്രം വീണുകിട്ടുന്നയീ
നിമിഷങ്ങള് പാഴിലായതില്
ഖേദിയ്ക്കയല്ലാതെ മറ്റെ-
ന്ത് ചെയ്യട്ടെ ഞാന് ?
വന്നെത്തുവിന് നൃത്തമൊരുക്കുവിന്
മേളിച്ചീടുവിന് സദാ ആവോളം
ഒരിയ്ക്ക്ലല്ക്കൂടിയെന്റെ
ബോധസുന്ദര വീഥികളില് ;
തരൂ എനിയ്ക്കാ സുഖം വീണ്ടും.
**********
Not connected : |