പുഴയിൽ അലിയാനൊരു മഴ
പുഴയിൽ അലിയാനൊരു മഴ
പുലർ കാലമെങ്കിലും ഇരുൾ വീണോരാകാശ-
മതിഖൂഡ കാർ വർണ്ണ മേഘാവൃതം
ഒരു മൂകസാഗര പ്രതീകമായീടുന്ന
അതിലോലമാകാശ വൃന്ദാവനം
അതിനുള്ളിലൊരു കുഞ്ഞു മഴയുണ്ട് പുഴയെ
നിനചിരിക്കുന്നൊരു മയിലിനെ പോൽ
പലനാളുചെരുമ്പോളൊരുവേള മാത്രമായ്
പുഴയോട് ചേരുന്ന മഴയാണവൾ
പലകാലമായവൾ സംഗമിക്കാൻ മാത്ര
മേകാദശീ വൃതം നോറ്റിടുന്നു
ചിലസമയം വെറുതെ ഒരുതുള്ളി കണ്ണീരാൽ
വിരഹർദ്രയായി കരഞ്ഞെങ്കിലും
താതനാം കാറ്റിന്റെ കല്പനയ്ക്കൊടുവിലായ്
മൂകയായ് എങ്ങോ മറഞ്ഞിരുന്നു
ഒരു പാട് വത്സരം മുന്നെയോരിക്കലവൾ
പേമാരിയായി പെയ്തിരുന്നു
പുഴയാണ് തന്നിലെ മനസിന്റെ മാലിന്യ -
മവനോട് ചേർത്തങ്ങോഴുക്കിയത് ..
അന്നായിരുന്നാ മഴത്തുള്ളിക്കവനോട്
അറിയാതെ അനുരാഗമുണ്ടായത് ...
അകലുവാനാവാതെ ഒരുമിച്ച നിമിഷത്തി -
ലെപ്പൊഴൊ കാലമാ കുസൃതി കാട്ടി
മഴയെയും കൊണ്ടാ കാറ്റിന്റെ ദൂതനാം
വെയിൽ വന്നകലേക്ക് കൊണ്ട് പോയി
പിരിയുമ്പോൾ പുഴയൊരു വക്കുനൽകി നിന്നെ
സ്വന്തമാക്കാൻ ഞാൻ ഒരിക്കൽ വരും
അതിനായി വെയിലൊന്ന് തളരട്ടെ ഞാൻ വരാം
തെളിനീരിൻ ഭാഷ്പരഥ ചിറകിലേറി
അതുകൊണ്ട് മാത്രമവൾ ഇനിയും ഉറങ്ങാതെ
മിഴിനീരു വറ്റിയ കണ്ണുമായി
മനസ്സിൽ പ്രണയ തുഷാരകതിർ ചൂടി
പുഴയെയും ഓർത്തിവിടെ കാത്തിരിപ്പൂ .....
Not connected : |