നഷ്ടപെട്ട ബാല്യ കൗമാര കാലം.
അന്ന് ഞാൻ എന്റെ മുറ്റത്തെ മാവിൻ ചില്ലയിലേക്ക് നോക്കി,
കണ്ടു ഞാൻ അവിടെ രണ്ടു ഇണകുരുവികളെ.
സ്നേഹം കൊണ്ട് പൊതിയുന്ന ആ കുരുവിയെ നോക്കി ഒരു നിമിഷം ഞാൻ മറന്നു എന്നെ തന്നെ.
കൌമാരം തുളുമ്പുന്ന അന്നെൻ പ്രായം കാത്തിരുന്ന പ്രണയിനിയെ തേടി അലയും നിമിഷമതു ഒർതിരിക്കവെ.
പലനാൾ പല വഴികൾ. എന്തിനും ഏതിനും ചാടുന്ന എൻ കൌമാരമേ ഓർക്കുക ഒരു നിമിഷമെങ്കിലും നിൻ സ്വപനങ്ങളെ.
കാലങ്ങൾ കഴിഞ്ഞു. മോഹങ്ങൾ കൊഴിഞ്ഞു.
ഇന്ന് ഞാൻ എന്റെ മുറ്റത്തേക്ക് നോക്കുവാൻ മുറ്റമില്ല. മരമില്ല മണമില്ല നിറമില്ല. ഒരു നിമിഷമെങ്കിലും തിരികെ തരുമോ എൻ ആ പഴയ ജീവിതം. എന്തിനീ ക്രൂരത. എന്തിനീ ശാന്തത. മടങ്ങും മുന്പേ എനിക്ക് നോക്കണം എൻ കഴിഞ്ഞ മോഹങ്ങളേ.
Not connected : |