പ്രണയം എനിക്ക് തൂവലുകള് തന്നു
തൂവലുകള് വളർന്ന് എന്നെ പൊതിഞ്ഞു.
അവ ചിറകുകളാകാതെ
എന്നെ പൊതിഞ്ഞു മറച്ചു..
അങ്ങനെ എനിക്കു ചുറ്റുമൊരു
വത്മീകമുയർന്നു...
അവ കാലങ്ങളോളം എന്നെ
അതിലൊളിപ്പിച്ചു....
ഒടുവില് ഞാനതില് നിന്നും
പുറത്തുവന്നപ്പോള്.........
ഞാനൊരു പ്രവാചകനായി......
പ്രണത്തിന്റെ പ്രവാചകന്!
Not connected : |