അടിയാളന്‍ (കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍
അടിയാളന്‍
എന്തിനീ ഗൗരവം? പുഞ്ചിരിച്ചീടുക!
അലിയട്ടെ,യിരുളുന്ന ഭാവം
ദുര്‍ഗ്ഗത്തിനുളളില്‍ തളച്ചിട്ട ചിന്തകള്‍
നുകരട്ടെ വീണ്ടും വെളിച്ചം.
തീരത്തുകാണുന്ന പൂമരത്തിന്‍ചാരെ
നില്‍ക്കുകിലറിയില്ലയുഷ്‌ണം
താഴത്തിരിപ്പവര്‍ തണലാസ്വദിക്കിലേ;
കൊമ്പത്തുദിക്കു-സൗഭാഗ്യം.
തുരുത്തായിടാതെ, തിരുത്താനൊരുങ്ങുക!
ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ-സ്നേഹം
സുഹൃത്തായൊരിക്കലടുത്തുവന്നേക്കാം
മടിച്ചുനില്‍ക്കുന്ന സുസ്മേരം.
സ്ഥാനമാനങ്ങള്‍ക്കതീതരായ്, നല്ലവര്‍
നന്മകള്‍ വര്‍ഷിച്ച മണ്ണില്‍
കയ്‌പ്പല്ല; കരുണാമൃതം പകര്‍ന്നീടേണ-
മന്യോന്യമോതുന്നവാക്കില്‍.
അഭിനവമേലാളരായ് ധന്യ-ജീവിതം
കൊത്തിവലിക്കുകില്‍ സത്യം
കറയറ്റയറിവിന്‍ നിലമൊരുക്കുന്നവര്‍
തച്ചുതകര്‍ക്കുമാ കൃത്യം.
നാളെയ-ല്ലിന്നുനാമൊന്നാകണം വരും-
കാലംചിരിതൂകിനില്‍ക്കാന്‍
ഇല്ല! സ്വയം നിലനില്‍പ്പുമുയര്‍ച്ചയു-
മെന്ന സന്ദേശമുറയ്‌ക്കാന്‍.
ഒരുദളത്തില്‍വീണുരുളുന്ന നീരുപോല്‍
ജീവിതം പാരില്‍നീങ്ങുമ്പോള്‍
എന്തിനീ ഗൗരവം? പുഞ്ചിരിച്ചീടുക!
പുലരട്ടെ-യൊരുനല്ലകാലം.
Not connected : |