മോചനം (കവിത) -  അന്‍വര്‍ ഷാ ഉമയനല്ലൂര്‍  - തത്ത്വചിന്തകവിതകള്‍

മോചനം (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍  


കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍

മോചനം

കയ്പ്പൊന്നുമാറുവാനറിയാതെ നറുതേന്‍
സ്‌മരിച്ചപ്പോഴേകിയീ ശപ്തജന്മം
നെഞ്ചുപൊട്ടിപ്പാടു,മി-ക്കാട്ടുചോലപോല്‍
സഞ്ചരിച്ചീടാനെനിക്കുയോഗം.
ഒരുകവിള്‍ കുടിനീരിനായി,ഞാ,നലയവേ-
യേകിയതെന്തിനായുപ്പുവെളളം
വര്‍ദ്ധിച്ചിടുന്നതാമുഷ്‌ണലോകത്തില്‍ഞാ-
നിഷ്‌ടപ്പെടുന്നില്ല ശിഷ്‌ടകാലം
പാഴ്‌മരമായതിന്‍ ഹേതുഞാന്‍തിരയവേ-
യിറ്റുവീഴുന്നുവെന്‍-ജീവരക്തം
മന്ദമായൊഴുകുമി,ക്കാലമെന്‍ കൈവിരല്‍-
ത്തുമ്പില്‍ക്കുറിച്ചിട്ട-തസ്തമനം
അല്‌പം നിശ്ശബ‌്ദത കാംക്ഷിച്ചുവെങ്കിലും
കേള്‍പ്പിച്ചുവീണ്ടുമസുരവാദ്യം
താഴത്തുനിന്നുഞാനൊന്നെഴുന്നേല്‍ക്കവേ-
വീഴ്‌ത്തുവാനാശിപ്പതാരുനിത്യം?
മോചനം കാത്തുകിടക്കുന്നു നെഞ്ചി,ലെന്‍
യാചനകേള്‍ക്കാത്തയുറ്റബന്ധം
താരങ്ങളോരോ,ന്നടര്‍ന്നുപോകുമ്പോഴോ,
തീരത്തടുക്കുന്നതെന്‍ കബന്ധം.


up
0
dowm

രചിച്ചത്:അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീയതി:06-04-2015 01:13:17 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :