വിരഹം
കരം കവർനന്നു നീ വിട ചൊല്ലിയപ്പോഴും
പിടയും മിഴിയാലെ തിരിഞ്ഞു നോക്കുമ്പോഴും
പടി കടന്നന്നു കാർ അകന്നു പോയപ്പോഴും
അറിഞ്ഞിരുന്നില്ല ഞാൻ വിരഹമെന്തെന്ന്
പതിയെ നിന്നോർമ്മകൾ മാത്രമെൻ കൂട്ടെന്ന്
തിരിച്ചറിഞ്ഞു ഞാൻ വിങ്ങലോടെ
വിരഹ ദുഖത്താൽ ഗർഭിണിയായെന് കണ്ണുകൾ
കണ്ണുനീർ കുഞ്ഞുങ്ങളെ പ്രസവിച്ചല്ലോ
ഏകാന്തമീ ചുമരുകൾ നെടുവീർപ്പിൽ മുങ്ങുമ്പോൾ
നറുനിലാ മണമുള്ള സ്വപ്നമായ് നീ വരും
തഴുകിയെൻ നിറുകിൽ ചുംബനം ചാർത്തവെ
മിഴി തുറന്നറിയും ഞാൻ മരീചികയെന്നു
കവിളിൽ വീണുടഞ്ഞ സ്വപ്നങ്ങളെ തലോടി
ഞാൻ നിൻ വരവിനായ് കാത്തിരിപ്പൂ
ചാലിട്ടൊഴുകിയ കണ്ണുനീർ തുള്ളിയിൽ
കണ്ടു ഞാൻ വിരഹത്തിൻ പൊള്ളൽ അന്ന്
Not connected : |