ഭൂമിയുടെ പൊട്ടിച്ചിരി
ഭൂമി,നിന്റെ പൊട്ടിച്ചിരിയിൽ തകര്ന്നത്
എത്ര പേരുടെ സ്വപ്നങ്ങളാണ്
നിറമുള്ള നാളേയ്ക്കായ് മോഹങ്ങൾ നെയ്തവര് പറക്കാൻ വെമ്പിയ ബാല്യങ്ങൾ
ഉദരത്തിൽ പേറിയ കുഞ്ഞിനെ കാത്തിരുന്നോർ
പിറന്നു വീണ പൈതലിനെ കൊഞ്ചിച്ചിരുന്നോർ
എല്ലാം മറന്നു നിദ്രയെ പുല്കിയോർ
നിദ്രയില്ലാതെ പണം സമ്പാദിച്ചോർ
ജീവിത ചോദ്യത്തിൻ ഉത്തരം കണ്ടെത്താൻ കഷ്ടപ്പെടുന്നോർ
വെട്ടിപ്പിടിക്കാൻ വെമ്പി നിന്നവർ
മരണം കാത്തു കിടന്ന ജീവിതങ്ങൾ
എല്ലാം ഉപേക്ഷിച്ചു യാത്രയായ് നിനയ്ക്കാതെ
മരണം,വിളിക്കാതെയെത്തുന്ന അതിഥിയല്ലോ എന്നും
തകര്ന്നടിഞ്ഞ കോണ്‍ക്രീറ്റ് പാളികൽക്കടിയിലായ്
ഞെരിഞ്ഞമരുമ്പോഴും മാറോടു ചേർത്ത പൈതൽ
ഒരമ്മ തൻ നെഞ്ചിൻ പിടപ്പോർത്ത് നീ കാത്തതോ
ഇനിയെന്തെന്നറിയാതെ നിലവിളിക്കും ജനം
നിസ്സഹായരായ് പൊഴിക്കും കണ്ണുനീർ
ഉള്ളവനുമില്ലാത്തവനും ഒരുപോലാക്കി നീ
നീതി നടപ്പാക്കിയതോ ഈ മണ്ണിൽ
അനാഥത്വം എന്തെന്നറിയാത്ത ബാല്യത്തെ
അനാതനകി നീ മാറ്റിയപ്പോൾ
മണ്‍ കൂനകൾകുള്ളിൽ വിശപ്പടക്കാനായ്
പരതുന്ന കുഞ്ഞിളം കൈ കണ്ടു നീറുന്നു നെഞ്ചകം
കഴിയുമോ പാതി മരിച്ചു ജീവിക്കുമീ
ജന്മങ്ങൾക്കിനി എല്ലാം മറന്നീടുവാൻ
മരണത്തെക്കാൾ ഭയാനകം ഈ ജീവിതം
Not connected : |