വില പേശപ്പെടുന്ന മാതൃത്വം...
അർക്കൻ വാനിലുദിച്ചു കത്തുന്ന നേരവും,
പാടത്തു വിത്തു വിതയ്ക്കുന്നു കർഷക.
എന്തിനോ വേണ്ടിയാ മേനി വിയർക്കുന്നു,
എന്തിനെന്നേതിനെന്നറിയില്ലവൾക്കു താൻ.
ഒന്നവൾക്കറിയാം, അവൾ തൻ വിയർപ്പുകൾ,
നാളെയാ വയലിന്റെ കതിരുകളായിടും.
അതിലൊരു പാതി പതിരായും പോയിടും.
കതിരാകുന്നതിൽ പാതി കിളികളും കൊത്തിടും.
നല്ലതാം കതിരുകൾ വിളകളായ് മാറിടും.
വിളകളായ് മാറുമാ മർത്യർ തൻ മാനസം,
നാളെ -യവളാരെന്നറിയാതെ, അവൾ തൻ,
വിയർപ്പിന്റെയുപ്പിനും വില പേശിടും...
Not connected : |