സമുദ്രം ശാന്തമല്ല
സമുദ്രം ശാന്തമല്ല
കടലിനുമുണ്ടാതിനാഴങ്ങളിൽ
ആരും കാണാതെ പോയൊരു ഹൃദയം
എന്നും തുടിക്കും ചിലപ്പോൾ വിതുമ്പും
ചിലപ്പോൾ വെറുതെ ചുവന്നിരിക്കും
കയ്യൊഴിഞ്ഞിലായിത് വരെ സാഗരം
താനാലംബമായുള്ളതൊന്നും
കണ്ണീർ തുടച്ചതെയുള്ളൂ കടലമ്മ
കാലങ്ങളായി കനിഞ്ഞെ യുള്ളൂ
പശിയാൽ കരയുന്ന കുഞ്ഞിനും
മറ്റുള്ള മക്കൽക്കുമേകി സമ്പാദ്യമെല്ലാം
രുചികരമാം മത്സ്യ ഭക്ഷണം നൽകിയും
മടിയാതെ സ്നേഹം പകർന്നു പോന്നു
കണ് തുറന്നൊന്നങ്ങ് നോക്കിയാൽ
കാണാം കടലമ്മ തൻ ഹൃദയ വിശാല ശുദ്ധി
തിരികെയാായ് തെല്ലും പകരമാശിക്കാതെ
പതിവായി നല്കിടും നൻമ
നന്ദിയെന്നൊരു വാക്ക് തീണ്ടാത്ത മനുജരോ
കടലിനെയേറെ ദ്രോഹിക്കുന്ന പീഡകർ
രാസവസ്തുക്കളും ഓയിലും കടലാസും
മണ്ണിൽ ദഹിക്കാത്ത കൃത്രിമ സഞ്ചിയും
കരുണയൊട്ടില്ലാതൊഴുക്കുന്നു നിത്യവും
ആർത്തി പൂണ്ടോരോ മൃഗങ്ങളെ കൊന്നു തി -
ന്നാവശ്യമില്ലാത്തതെല്ലാ മൊഴുക്കിടും
ആസ്പത്രികൾ പ്രുറം തള്ളുന്ന മാലിന്യം
രോഗാണു സമ്മിസ്രമാക്കുന്നു കടലിനെ
വിവേകം വിചാരം വിശാലമാം ചിന്തകൾ
മർത്യർ തൻ മനമിതിൽ ഉണ്ടെങ്കിലും
ചെയൂന്നതൊക്കെയും വിവരമില്ലയ്മകൾ
ആണെന്ന് നാം ദിനം തെളിയിക്കയാണ്
കടലൊടുങ്ങീടുവാനധിക നാളില്ലിനി
കരയോട് കൂടങ്ങ് കൊണ്ട് പോകും
കരയുവാൻ പോലും സമയവും കാണില്ല
കാല ചക്രത്തിൽ മറഞ്ഞിടും നാം
കാറ്റും തിരയും ഈ നീല വാരിയും
എല്ലാം നമുക്കന്നന്യമാവും
ധമനികൾ വറ്റും സിരകൾ ചുരുങ്ങും
കടൽ വലിയും പിനനെ ഭൂ മരിക്കും ..
രചിച്ചത്:വിനീഷ് മമ്പറം (വിനു )
തീയതി:05-08-2015 11:22:30 AM
Added by :vinu
വീക്ഷണം:259
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |