ശലഭങ്ങൾ - പ്രണയകവിതകള്‍

ശലഭങ്ങൾ 

ഒരു കുഞ്ഞു പൂവിന്റെ
മധുനീർ കണങ്ങളെ
തഴുകി നീ ശലഭമായ്
മാഞ്ഞു പോയീ...
എന്തിനെന്നറിയാതെ
ഇന്നെന്റെ ഇതളുകൾ
തഴുകി നീ തെന്നലായ്
വന്നു പോയീ...
ഹൃദയത്തിനുള്ളിൽ
തുളുമ്പുന്ന മഞ്ഞുനീർ
തുള്ളിയായ് കണ്ണുനീർ
ബാക്കിയാക്കീ...
എവിടെയോ പോയ്
മറഞ്ഞീടുമെന്നറികിലും
എന്തിനോ വേണ്ടി
ഞാൻ കാത്തിരുന്നു...
മനസ്സിനുള്ളിൽ
ചൂഴ്ന്നിറങ്ങീടുന്നയീ
വേനലിൻ ചൂടിലും
നീയെന്നിലോർമ്മയായീ...
രാവിനട്ടഹാസങ്ങൾ
തന്നിടയിലും
നിൻ മന്ദഹാസമെൻ
തേങ്ങലായീ...
ഇരുളിനെ പൊതിയും
നിലാവിന്റെ കുളിർമമയിൽ
ഒരു വീണയായ് ഞാൻ
ഉറങ്ങിയെങ്കിൽ...
മനസ്സിനെ തഴുകുന്ന
നാദമായ് നിൻ വിരൽ-
ത്തുമ്പുകൾ തന്ത്രികൾ
മീട്ടിയെങ്കിൽ...
അരികിൽ പറന്നു-
വന്നകലേക്ക് മാഞ്ഞു പോം
ഒരു കുഞ്ഞു
ശലഭമെന്നറികിലും...
ഞാൻ
ഉള്ളിൽ നിറച്ചൊരാ
മധുരം നുകർന്നിടാ-
തിന്നു നീ
അകലേക്കു മാഞ്ഞു
പോയോ..??


up
2
dowm

രചിച്ചത്:അനിരുദ്ധ്
തീയതി:23-08-2015 08:14:26 PM
Added by :അനിരുദ്ധ്
വീക്ഷണം:405
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :