മറന്നുവച്ചത്  - ഇതരഎഴുത്തുകള്‍

മറന്നുവച്ചത്  

ഞാനും നീയും ഭൂപടത്തിന്റെ ചേരാത്ത രണ്ടു തുണ്ടുകളാണ് ,
ഒരു കാട്ടരുവിയോ മരുഭൂമിയോ ചിലപ്പോൾ മഹാമേരുക്കളോ സമുദ്രങ്ങളോ പൊലും നമുക്കിടയിൽ ...

നാം കാണുന്ന ആകാശത്തിന്റെ ചുവപ്പ്
ഒന്നാണെങ്കിലും നാം പങ്കു വച്ച ഹൃദയങ്ങളുടെ ചുവപ്പു ഇപ്പോൾ ഒന്നല്ല ...

വിശുദ്ധമായ മൌനത്തിന്റെ ആഴത്തിൽ നാം ഓർമ്മകൾക്കും മുന്പേ ജനിച്ച കുട്ടികൾ .....

എനിക്ക് നീയും നിനക്ക് ഞാനും പൊട്ടിയ വള തുണ്ടുകൾ പൊലെ ഉപയോഗശൂന്യം...

നാം കണ്ട കാലം പിന്നിലെവിടെയോ ചുണ്ടുകളിൽ ഉടക്കിയ ചിരി പൊലെ
ഒരിക്കലും വിടരാതെ തളിർക്കാതെ


up
0
dowm

രചിച്ചത്:ദീപക് പരുത്തിപ്പാറ
തീയതി:18-10-2015 11:45:36 AM
Added by :DEEPAK PARUTHIPPARA
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :