ഏഴുതിരിയിട്ട വിളക്കിൻ മുന്പിൽ      - മലയാളകവിതകള്‍

ഏഴുതിരിയിട്ട വിളക്കിൻ മുന്പിൽ  

ഏഴുതിരിയിട്ട വിളക്കിൻ മുന്പിൽ,
ആരും എഴുതാത്ത ചിത്രം കണക്കെ..

ആ മിഴി പൂവുകൾ പാതിയടഞ്ഞു,
ആരും വരക്കാത്ത ചിത്രം കണക്കെ..

ആ നിറ പൊട്ടുകൾ പാതി തുടച്ചു,
ആരും വരക്കാത്ത വൃത്തം കണക്കെ..

ആ ചുരുൾ മുടികൾ പാതി അഴിഞ്ഞു,
ആരും താഴുകാത്ത തെന്നൽ കണക്കെ..

ആ ചെറുമൊഴികൾ പാതി മുറിഞ്ഞു
ആരും കേൾക്കാത്ത ശബ്ദം കണക്കെ..

ആ കരിവളകൾ പാതി ഉടഞ്ഞു,
ആരും കേൾക്കാത്ത ശബ്ദം കണക്കെ..

ആ പെരുവിരലുകൾ പാതി മുറുക്കി,
ആരും പണിയാത്ത ശില്പ്പം കണക്കെ ....


up
0
dowm

രചിച്ചത്:ബീന ആന്‍റണി
തീയതി:18-10-2015 08:22:00 PM
Added by :Beena Antony
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :