പറുദീസാ
ഐലാൻ.........
മൂന്നാം വയസ്സിൽ നീ കൂട്ടി ചൊല്ലിയ വാക്കുകളിൽ കടൽ എത്ര സുന്ദരമാണെന്നു അച്ഛനോട് പറഞ്ഞിരുന്നു .....
മത്സ്യകന്യകകൾക്കൊപ്പം നീന്തി തുടിച്ച നീ എന്തേ ആ സ്വപ്നത്തിൽ തന്നെ ഉറങ്ങി ...
അച്ഛൻ നിന്നെ കാത്തിരിക്കുമെന്നു നീ മറന്നോ ......
എപ്പോഴും നിന്റെ കുഞ്ഞു കൈകൾ ഈ അച്ഛന്റെ കൈക്കുള്ളിൽ ഭദ്രമാണല്ലോ
നീ ഓടുമ്പോഴും ചാടുമ്പോഴും എല്ലാം ......
എന്നിട്ടും ഇന്നെന്തേ നീ തിടുക്കപെട്ട് ഒറ്റയ്ക്ക് മുന്നേ പോയത്......
നീ മണ്ണിനെ ചുംബിച്ചുറങ്ങുമ്പോൾ
നിന്റെ നാട് വെടിയുണ്ടകളാൽ ചുംബിക്കപെടുന്നു ...
നിനക്കായ് അച്ഛൻ കരുതിയ ചുംബനങ്ങൾ തഴുകാത്ത കാറ്റിന്റെ
വാത്സല്യം പൊലെ മായുന്നു ....
നീ അച്ഛന് ഭൂമിയിലെ ഏറ്റവും സുന്ദരൻ ആയിരുന്നു...
നിന്റെ നീല കണ്ണുകളിൽ വിരിഞ്ഞത് അച്ഛന്റെ ലോകം തന്നെ ആയിരുന്നു ...
നാം പലായനം ചെയ്തത് ദൈവ രാജ്യത്തിനോ പറുദീസയ്ക്കൊ ആയിരുന്നില്ല ...
എന്നാൽ നീ സ്വയം നക്ഷത്രങ്ങളുടെ കിരണമുള്ള പറുദീസയിലേക്ക് ഒഴുകി പോയി
അച്ഛന്റെ മാലാഖ കുട്ടി ..
നീ അറിയുക
നീയാണ് അച്ചന്റെ പറുദീസ ...
നീയില്ലാത്തിടം നരകശൂന്യതയും ....
കാത്തിരിക്കാം കാലം ....
വെടിമരുന്നിന്റെ മണമില്ലാത്ത പറുദീസയിൽ നാം കണ്ടു മുട്ടും വരെ.....
Not connected : |