നിങ്ങളെന്നെ കൊന്നുകള‍ഞ്ഞു - മലയാളകവിതകള്‍

നിങ്ങളെന്നെ കൊന്നുകള‍ഞ്ഞു 

നിങ്ങളറിയുമോ എന്നെ,നി‍ങ്ങളറിയുമോ എന്നെ
സൗമ്മ്യയാം ആര്‍ദ്രയാമീ താരകത്തിനെ...?
അകലെയീ വിശുദ്ധമാമാകാശച്ചെരുവില്‍
സൗമ്യയായ് നിര്‍നിമേഷയായ് നില്‍പ്പു‍ ‍ഞാന്‍

ഒരുനാള്‍ ‍ഞാനും നിങ്ങളെപ്പോലെ മണ്ണില്‍
സ്വപ്നങ്ങളിഴചേര്‍ത്തു ജീവിച്ചിരുന്നു.
കൊന്നുകള‍ഞ്ഞില്ലേ നി‌‌‌ങ്ങള്‍
കൊന്നുകളഞ്ഞില്ലേ നിങ്ങളെന്നെ
എന്തപരാധം ഞാന്‍ ചെയ്തു..?
എന്തു സാഹസം ഞാന്‍ ചെയ്തു...?

പെണ്ണുരുവായ് പിറന്നതോ,
ചെറുചേലുനറുപാവാട നെയ്തതോ,
പിഴയ്ക്കുവാന്‍പൊരിവെയില്‍ കാഞ്ഞലഞ്ഞതോ,
ഇത്തിരിമോഹങ്ങള്‍ മനച്ചെപ്പിലൊളിപ്പിച്ചുവച്ചതോ,
ഇരുളിനെ ഭയക്കാഞ്ഞതോ,നി‍ങ്ങളെ വിശ്വസിച്ചതോ,
നി‍ങ്ങളിലൊന്നാണെന്നു മിധ്യാധരിച്ചതോ...?
എന്തപരാധം ഞാന്‍ ചെയ്‌തു....?

സമത്വത്തിനായ് ഞാന്‍ വാദിച്ചില്ല
തുണക്കാരനില്ലാത്ത ഞാന്‍
എന്‍ കരളുറപ്പാണെന്‍ ധനമെന്നു കരുതി
തീവണ്ടിമുറിയില്‍ നിറയെ "സോദരരു"ണ്ടായിരുന്നല്ലോ പിന്നെ
തുണവേറെന്തിന് നമ്മളെല്ലാരുമൊന്നല്ലേ....?

മൃഗീയമൊരു വേട്ടയാടലിന്‍ കരുത്തില്‍ പെടാതിരിക്കുവാന്‍
കര‍ഞ്ഞു ഞാന്‍ വിളിച്ചില്ലേ ഉറക്കെ ഉറക്കെ....
കേട്ടില്ലല്ലോ നിങ്ങളാരും അലിഞ്ഞില്ലല്ലോ നിങ്ങളാരും
ഉരുക്കു ച്രകങ്ങളൊരുപക്ഷേ കേട്ടിരിക്കാം
അവ എന്നെക്കാളുമുറക്കെ കരഞ്ഞിരിക്കാം......!
ഇരുട്ടിന്‍ മൂടുപടംകൊണ്ടു കണ്‍പൊത്തി
പ്രകൃതിയും തേങ്ങി നിന്നിരിക്കാം.......!
ജഡത്തെ പ്രാപിക്കാനറക്കും മൃഗീയതയും
തിടിയെല്ലുതകര്‍ന്ന്,മെയ് തളര്‍ന്ന്
സമൃതിയില്‍ ചോരയൊലിക്കവേ
ജഡമായ് ഞാന്‍ മാറവേ....
കരാളസര്‍പ്പമെന്നില്‍ വരിഞ്ഞ്
വിഷം തുപ്പുന്നതറിഞ്ഞു ഞാന്‍...!
എന്‍ ഹൃദയത്തിന്‍ വിസ്ഫോടനം
യുഗങ്ങളെ സ്തംഭിപ്പിക്കും.....!
എന്നാത്മാവിന്‍ താണ്ഡവമേളം
പ്രപഞ്ചത്തെ നടുക്കീടും....!

അന്ധവും ബധിരവുമാമീലോകത്തുനിന്നും
യാത്രയായെങ്കിലെന്നു ഞാന്‍ കൊതിച്ചു.
എന്നിട്ടും ജീവിച്ചു ഞാന്‍ ഒരു പാഠപുസ്തകം പോലെ....!

ബോധത്തിന്‍ തിരിനാളമെന്നിലെപ്പൊഴോ മിഴിച്ചപ്പോള്‍
ആളുകളാശ്ചര്യം കൂറിയത്രേ എന്തനീതി,യെന്തക്രമം...?
വാക്കുകളെതിര്‍വാക്കുകള്‍,ശരങ്ങള്‍ മറുശരങ്ങള്‍
വാദങ്ങള്‍ കാര്യവിചാരങ്ങള്‍ ഞെട്ടലുള്‍,പൊട്ടിതെറികള്‍
സഹോദരിക്കായ് കൈച്ചങ്ങല കോര്‍ക്കാന്‍സന്ദേശങ്ങള്‍
എന്തിനീ പ്രഹസനങ്ങള്‍.....?

ഒരുകൊച്ചുപെണ്ണിന്റെ രോദനം കേള്‍ക്കാത്തവര്‍
ഒരുകൊച്ചുപെണ്ണിന്റെ മാനത്തിനു വിലയില്ലാത്തവര്‍
നിങ്ങളോമനുഷ്യര്‍,നിങ്ങളോമൃഗങ്ങള്‍....?
ദൈവനീതിക്കു ദാക്ഷിണ്ണ്യമില്ല പക്ഷേ
മരിക്കാതിരുന്നെങ്കില്‍ ഞാന്‍ ഭ്രാന്തിയായ്
മഹാരോഗിയായ് നോക്ക്ശരങ്ങള്‍ക്ക് പാത്രമായേനെ...!

ഇന്നു ഞാനിവിടെയീയാകാശച്ചെരുവില്‍
സൗമ്മ്യയായ് നിര്‍നിമേഷയായൊരു നക്ഷത്രമായ് നില്‍പൂ
ഇരുളില്‍ കണ്‍ചിമ്മാതെ,ലോകത്തിന്‍
കൃതഘ്നതയെ നിശിതമായ് വീക്ഷിപു ഞാന്‍

നിങ്ങളിലൊരാളായിരുന്നു ഞാന്‍
നിങ്ങള്‍തന്‍ സോദരിയായിരുന്നു ഞാന്‍
കൊന്നുകളഞ്ഞില്ലേ നിങ്ങളെന്നെ
കൊന്നുകളഞ്ഞില്ലേ പാവമീ സൗമ്മ്യയെ....!
-----------------------


up
0
dowm

രചിച്ചത്:ശ്രീേരഖ
തീയതി:30-10-2015 02:00:25 PM
Added by :Sree Rekha
വീക്ഷണം:211
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :