മടക്കയാത്ര  - തത്ത്വചിന്തകവിതകള്‍

മടക്കയാത്ര  

പറയാൻ ബാകിവേച്ചതെന്തോ പറയാൻ
ഓരോ മഴത്തുള്ളിയും പെയ്തിറങ്ങവേ,
ഒരു മടക്കയാത്രക്കായി കാത്തിരുന്ന മനസ്
അറിയാതെ പ്രതിവചിച്ചു:
"മഴക്കാലം വേദനയാണ്;
എങ്ങോ നഷ്ട്ടപെട്ട കുറെ ഓർമ്മകൾ തരുന്ന വേദന."
ഈറനണിഞ്ഞ വഴിയിലൂടെ ഓരോ ചുവടു വെക്കുമ്പോഴും
കാത്തിരുന്ന നാളുകളിലേക്കുള്ള
മടക്കയാത്രയാനതെന്ന് തോന്നിച്ചു.
കൂട്ടായി വന്ന പുതുമണ്ണിന്റെ മണം
മാഞ്ഞുതുടങ്ങിയ ഒര്മകളെ സ്പഷ്ടമാക്കി.
മുറ്റത്തെ മാവിൽ നിന്നും
കാറ്റിനോടൊപ്പം മഴത്തുള്ളികൾ പോഴിയവേ
മറ്റൊരു മഴക്കാലം വരുന്നതുവരെയുള്ള കാത്തിരിപ്പിനോട്‌
കണ്ണീരിൽ കുതിർന്ന വിടപറയലെന്നു തോന്നി.
എന്നാൽ,
അവയൊന്നും വെറും തോന്നലുകളല്ല,
അനുഭവിച്ചറിഞ്ഞ യാഥാർത്യങ്ങൾ ആണെന്ന്
ഞാനിന്നു തിരിച്ചറിയുന്നു.
ഇനിയും പല മഴക്കാലങ്ങൾ പിന്നിടാനിരിക്കെ
ഒരു തിരിച്ചുപോക്കിനായി
ഈ മനസും ഉണ്ടാകുമെന്ന
യാഥാർഥ്യം മാത്രം ബാക്കി...


up
0
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:07-11-2015 02:05:17 PM
Added by :Aparna Warrier
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :