ഏകാന്തതയുടെ വഴിത്താരകൾ  - തത്ത്വചിന്തകവിതകള്‍

ഏകാന്തതയുടെ വഴിത്താരകൾ  

ജീവിതം ഒരു യാത്രയാകുന്ന വേളയിൽ
ഏകാന്തതയുടെ സാന്നിധ്യം എന്നെതേടിയെത്തിയത്
ഒരു ഇടവഴിയിൽ വെച്ചായിരുന്നു.
എന്റെ കാലൊച്ചകൾ മാത്രം
നിശബ്ദതയോട് പിണങ്ങിനിന്നു.
മനസിലും മൌനം മാത്രമായിരുന്നു .
എന്നാൽ
ഈ ഇടവഴി എനിക്ക് നല്കുന്ന ഏകാന്തത
ഒരിക്കലും വിരസമായിരുന്നില്ല.
മറിച്
ആസ്വാധ്യകരമായിരുന്നു.
മനസിന്റെ തമോഗർത്തത്തിൽ മറഞ്ഞുപോയ
ചില ഓർമ്മകൾ
നേർത്ത പ്രകാശ കിരണങ്ങളായി
പുറത്തു വരുന്നത് ഞാനറിഞ്ഞു.
കൂടെ സ്വരങ്ങളും
"ചില തിരിച്ചറിവുകൾ സംഭവിക്കുന്നത് ശൂന്യതയിലാണ്.
മറ്റു ചിലത് ആൾക്കൂട്ടത്തിനിടയിലും "
ശൂന്യതയിലെ തിരിച്ചറിവുകൾ നമ്മെ മനസിലാക്കാൻ സഹായിക്കും.
അത്തരത്തിൽ വന്ന ഒരു തിരിച്ചറിവിൽ
ഞാനറിഞ്ഞത്
എന്നിലെ മറ്റൊരു വ്യക്തിത്വത്തെയായിരുന്നു...


up
0
dowm

രചിച്ചത്:അപർണ വാര്യർ
തീയതി:09-11-2015 02:33:39 PM
Added by :Aparna Warrier
വീക്ഷണം:378
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :