ഓർമ്മകൾ - മലയാളകവിതകള്‍

ഓർമ്മകൾ 

ഇരുളും വെളിച്ചവും ഇടകലരും പോലെ
ഇടനാഴിയിൽ വീണുഅകലും നിഴൽ പോലെ
ഇടറിവീഴുന്നു മനസ്സിൽ മിന്നൽ പോൽ
കാലമേ നീതന്ന മായതോരോർമകൾ.
പിറവിയെടുക്കുന്നു മനുഷ്യനായ് മണ്ണിതിൽ
പൈതലായ് അമ്മതൻ സ്നേഹമടിതട്ടിൽ.
ബാല്യമേ നീതന്ന കുസൃതികൾ തൻ ഓർമ്മകൾ
വാത്സല്യമായ് പുനർന്നെന്റെ മനസിനെ ആർദ്രമായ്‌.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു നാവിതിൽ
പകരുന്നു വിദ്യതൻ അമൃതം ഗുരുക്കന്മാർ.
ഇടവും വലവും നിന്ന തോഴർ പകർന്നു തന്നു
കൗമാര സൗഹ്രദ സ്മരണകൾ.
നിണമണിഞ്ഞ കലാലയ സ്മരണകൾ മാത്രം
നിറയ്കുന്നു മിഴികളിൽ കണ്ണുനീർ ധാരയായ്.
ഓർകുവാൻ മടിക്കുന്ന വേർപാടിൻ ഓർമ്മകൾ
നീറുന്ന കനലായ് മനസ്സിൽ എരിയുന്നു.
എങ്കിലും ഓർകും ഞാൻ നീറുന്ന ഈ ഓർമ്മകൾ
എന്തെന്നാൽ ഇന്നെനിക്കു സ്വന്തം ഈ ഓർമ്മകൾ മാത്രം...

















































































up
0
dowm

രചിച്ചത്:Monisha T K
തീയതി:08-11-2015 08:47:56 PM
Added by :Monisha T K
വീക്ഷണം:315
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :