മെട്രോ റെയിൽ  - തത്ത്വചിന്തകവിതകള്‍

മെട്രോ റെയിൽ  

വരവായി വസന്തമാലിക തിലകവുമായെൻ മെട്രോ റെയിൽ
ഉപമിക്കട്ടെ നിന്നെ ഞാനൊരു സുന്ദരിയാം പെണ്കിടവായ്

നോക്കി നിന് പോകുമല്ലോ അരുമോരുമാത്ര
ഉദിച്ചുയർന്നോരെൻ പൊന്താരക കന്യകേ

പുലാരിമഞ്ഞിൻ പുതപ്പുമിട്ടു തുഷാര ബിന്ദുക്കൾ തൂകി
ആകാശ നീല പുടവ ച്ചുറ്റി എത്തുമല്ലോ കിലികൊഞ്ചലുമയ്

തുടരുന്നു നിന് യാത്ര ആലുവാ പുഴയോരത്ത്
ധന്യമീ യാത്ര എത്തുമല്ലോ രാജവീഥിയിൽ

അന്ഗനമാർ തൻ കണ്ണിലെ കൃഷ്ണ മണിയാവാൻ
പിഞ്ചൊമനതൻ ചുണ്ടിലെ പുഞ്ചിരിയാവാൻ

മയങ്ങുമലൊ ഞാനുംനിൻ കുളിർ ശീതള ച്ചായയിൽ
നീതിപീടനഗരം പണ്ടേ കൊതിച്ചുനിൻ

കളകളാരവവും മണിമുത്തിൻ കൊഞ്ചലും
ശപ് തമാം ബ്ലോക്ക്കെന്ന രാക്ഷസ ജന്മത്തെ
ഹനിക്കാൻ പിറന്നോരെൻ പ്രിയകന്മണി
ശ്രീ ധരന്റെ പോന്നോമനയായ് DMRC യിൽ
വളർ ന്നൊരെൻ പൊന്മണി

പിഞ്ചിളം കൈകൾ വീശി നീ എത്തുമ്പോൾ
തഴുകുന്നുവല്ലൊ മന്ദ മാരുതനാൽ പ്രിയവാനം
വൈകി വരുന്നോരെൻ പ്രിയ വസന്തമേ
പ്രാണനാൽ ആശംസകൾ ഈ വരിയിൽ


up
0
dowm

രചിച്ചത്:manju
തീയതി:27-11-2015 07:14:18 PM
Added by :manju jayakrishnan
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :