.................. മഴ................... - മലയാളകവിതകള്‍

.................. മഴ................... 

----------------------മഴ-----------------------------
*************************************************

പുലര്‍കാലെ ഞാനെന്‍റെമുറ്റത്തുനില്‍ക്കവെ
പെട്ടെന്നു കുളിരുള്ള കാറ്റൊന്നു തഴുകിപോയ്
അറിയാതെ കണ്‍ചിമ്മി മാനത്തുനോക്കവെ
വെള്ളിമണിപോലെയെന്‍ മേലെചിതറിയ -
മഴയുടെ സ്പര്‍ശനം ഞാനറിഞ്ഞു .

അമ്മതന്‍ കുഞ്ഞിനെ തഴുകുന്നപോലൊരു
സുഹമുണ്ടതിനെന്നു ഞാനറിഞ്ഞു
കണ്ണുനീര്‍തുള്ളിപോല്‍ പവിത്രമാം ജലത്തെയെന്‍ -
യിരുകയ്യും നീട്ടിഞാന്‍ സ്വീകരിച്ചുംകൊണ്ട്
മര്‍ത്യര്‍തന്‍ ജീവന്‍റെ കണികയായ്മാറിയ
വെണ്മണിതുള്ളികള്‍ വീഴുന്ന കണ്ടുഞ്ഞാന്‍ .

നോക്കിനിന്നാലൊട്ടു കൊതിതീരില്ലീമഴ .
നോക്കതിരിക്കുവാന്‍ കഴിയുകില്ലാര്‍ക്കുമേ
പ്രകൃതിയുടെ വരദാനമായിതാ പെയ്യുന്നു
ജീവന്‍റെ നിലനില്‍പ്പിന്‍ കാരണഭൂതയായ് .

ഒരുമഴയാകുവാന്‍ മോഹിപ്പൂഞാനിന്ന്‍
ഓര്‍ക്കാപുറത്തെന്നെ നനയിചൊരീമഴ
നില്കാതെതുടരട്ടെ കാലാന്തരങ്ങളില്‍
അതിനായി നിങ്ങളും പ്രകൃതിയെകാക്കുക



---------------------ഉണ്ണിവിശ്വനാഥ്---------------------------


up
0
dowm

രചിച്ചത്:'ഉണ്ണിവിശ്വനാഥ്
തീയതി:28-11-2015 03:46:07 PM
Added by :UNNIVISWANATH
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :