***വിലാപജീവിതം***
************വിലാപജീവിതം******************
************************
കനിയുമീകദനത്തിന്‍ കണ്ണുനീര്‍തുള്ളികള്‍
തുളുമ്പുമീഹൃദയത്തിന്‍ നൊമ്പരപാത്രത്തില്‍
സന്ധ്യയുടെനിശാന്തമാം നിശ്ചലവേളയില്‍
ഓര്‍മ്മിച്ചുഞാനെന്‍റെ ജീവിതത്തെ
ഓര്‍ക്കുവാന്‍കഴിയാത്ത നൊമ്പരപ്പാടുകള്‍
കാണുന്നുനിറയെയെന്‍ ജീവിതത്തില്‍
മുറിവേറ്റസ്നേഹത്തിന്‍തേങ്ങലില്‍നിന്നെന്‍റെ
വിധിയുടെവേട്ടതന്‍ കാഹളംമുഴങ്ങുന്നു
പലരുംവെറുക്കുവാന്‍ ആശിച്ചഞാനിന്നു
ദുഃഖിപ്പതെന്തിനെന്നറിയുകീല
സ്നേഹമതുകിട്ടാതെകൊതിച്ചുഞാനേറെനാള്‍
ആഗ്രഹിച്ചൊത്തിരികാത്തിരുന്നു
കപടമാംസ്നേഹങ്ങളെന്നെതലോടവെ
കവിയുന്നുമനസിലെനൊമ്പരങ്ങള്‍
ആനന്ദമാകുമെന്‍ മനസിന്‍റെമൃത്യുവില്‍
ആശ്വാസമാകുമാ മൃത്യുതന്‍തലോടലില്‍
പിന്നിട്ടനാളുകള്‍ മറക്കുവാന്‍ശ്രമിക്കവേ
പുതിയചിലഓര്‍മ്മകള്‍ ജ്വലിക്കുന്നുള്ളിലായ്
ആഴിയില്‍അലതല്ലുംഓളങ്ങള്‍പോലത്
നിലക്കാതെതുടരുന്നെന്‍ജീവിതത്തില്‍
സന്ധ്യയോശാന്തമായ് അവസാനിച്ചെങ്കിലും
ഞാനിതാനീറുന്നഓര്‍മ്മകള്‍ക്കൊപ്പവും******""""****"**"""**********
***†******†*******”*****&
Not connected : |