വിവാഹം - പ്രണയകവിതകള്‍

വിവാഹം 

സദ്യക്കൂട്ടിന്റെ താളം
തിളച്ചുമറിയുനോപ്പം
ഉപ്പയുടെ നെഞ്ച്
കത്തിയെരിയുന്നു
കല്യായാണ പന്തലിൽ
ചിരിമഴയാൽ സന്തോഷം
കളിയാടുന്നവരോടൊപ്പം
ഉപ്പ ചിരിക്കുന്നുണ്ടെങ്കിലും
ഉള്ളിൽ തേങ്ങലാരുന്നു
നാളുകളേറേയായി അന്നം
നൽകുന്ന നാൽകാലിയെ
വിവാഹ ചിലവിനായി
അറവുകാരന്റെ മുന്നിൽ
പറഞ്ഞോരാ ലേലം വിളി
താലോലിച്ചു വളർത്തിയ
മകളെ മാരന്റെ കൈകളിൽ
ഏൽപിച്ച ചിത്രങ്ങളവന്റെ
മനസ്സിൽ മിന്നി മിന്നി പൊട്ടുന്നു
മംഗല്യ കടവിരുന്നുക്കാരുടെ
വിരുന്നതികമായൊടുവിൽ
ഇനിയെൻ വരും തലമുറയിലെ
പെണ്ണുണ്ടാവല്ലേയെന്ന കുറിച്ചു
നാഥൻ ഓശാരമായി നൽകിയ
ജീവനങ്ങു വിറ്റു മുടിച്ചുവെങ്കിലും
കുഞ്ഞുമോൾ പൊന്നുപ്പായെന്നുറക്കെ
നിലവിളിക്കുനുണ്ടായിരുന്നു ........


up
0
dowm

രചിച്ചത്:ഹലീൽ റഹ് മാൻ
തീയതി:15-12-2015 05:45:35 PM
Added by :Haleel Rahman
വീക്ഷണം:372
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :