സുഖമാണീ നിലാവ് (Sukhamaani nilaavu) - സിനിമാഗാനങ്ങള്‍

സുഖമാണീ നിലാവ് (Sukhamaani nilaavu) 

സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ് | 2
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂഞ്ചിറകില്‍ പറന്നുയരാം കുളിരലയില്‍ നനഞ്ഞലിയാം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ

ഇടവഴിയില്‍ നാമാദ്യം കണ്ടപ്പോള്‍
കുസൃതിയുമായ് മറഞ്ഞവനെ
ചിരിച്ചുടഞ്ഞു നിന്‍ കരിവളകള്‍
വെറുതെ നീ പിണങ്ങി നിന്നു
ആ നിമിഷം പ്രിയ നിമിഷം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ

ഓര്‍മ്മയിലെ പൂകണി കൊതുമ്പ്
പൊന്‍ തുഴയാല്‍ തുഴഞ്ഞവളെ
എവിടെ നിന്നോ എന്‍ പ്രിയ രഹസ്യം
പകുത്തെടുക്കാനണഞ്ഞവനെ
എനിക്ക് വേണം ഈ കനിമനസ്സു
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ
പൂഞ്ചിറകില്‍ പറന്നുയരാം കുളിരലയില്‍ നനഞ്ഞലിയാം
അഴകേ..
സുഖമാണീ നിലാവ് എന്തു സുഖമാണീ കാറ്റ്
അരികില്‍ നീ വരുമ്പോള്‍ എന്തു രസമാണീ സന്ധ്യ


up
0
dowm

രചിച്ചത്:Nammal
തീയതി:27-12-2010 07:05:26 PM
Added by :prahaladan
വീക്ഷണം:580
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :