ആത്മാവിന്‍ പുസ്തകതാളില്‍..(Aathmaavin pusthakathaalil)
ആത്മാവിന്‍ പുസ്തകതാളില്‍
ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍
വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും
ഇരുളില്‍ പോയ് മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍
ഓര്‍മ്മകള്‍ ഇടറി വീണു
ആത്മാവിന്‍ പുസ്തകതാളില്‍
ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍
വാല്‍ക്കണ്ണാടി ഉടഞ്ഞു
(കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണ
താമരയെ കൈവെടിഞ്ഞു ) 2
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
ആത്മാവിന്‍ പുസ്തകതാളില്‍
ഒരു മയില്‍ പീലി പിടഞ്ഞു
(നന്ദന വനിയിലെ ഗായകന്‍
ചൈത്ര വീണയെ കാട്ടിലെറിഞ്ഞു ) 2
വിട പറയും കാനനകന്യകളെ
അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍
വിതുമ്പുന്ന പല്ലവിയില്‍
അല തല്ലും വിരഹ ഗാനം
ആത്മാവിന്‍ പുസ്തകതാളില്‍
ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍
വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും
ഇരുളില്‍ പോയ് മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍
ഓര്‍മ്മകള്‍ ഇടറി വീണു
ആത്മാവിന്‍ പുസ്തകതാളില്‍
ഒരു മയില്‍ പീലി പിടഞ്ഞു
Not connected : |