വണ്ടിക്കാളകൾ
നോക്കുകീ വഴിവക്കിൽ പരസ്പ്പരം കണ്ണിൽക്ക-
ണ്ണുടക്കുമകലത്തി-ലുണക്ക മരച്ചോട്ടിൽ,
ചകിരിക്കയറിട്ടു തരിശു നിലങ്ങളിൽ
ബന്ധനം ചെയ്തിട്ട രണ്ടവശ മൃഗങ്ങളെ.
സേവനം, പ്രഭുഭക്തി, അനുസ്സരണമെന്നീ
ഭാവഗുണങ്ങൾക്കുള്ള ദൃശ്യ്മാം ദൃഷ്ട്ടാന്തങ്ങൾ.
അവകാശങ്ങളൊന്നു-മിവർക്കില്ലിവരുടെ
അവസാനം വരെയും കടമകളെയുള്ളൂ.
അന്ന്യനായ് സ്വജീവിത-മക്ഷരാർഥത്തിൽ ത്യജി-
ച്ചന്ത്യമീപ്പാതവാക്കി-ലന്തരംഗം നുറുങ്ങി,
അടുക്കാനും തമ്മിലി-ന്നകലാനുമാവാതെ,
ഒരു നുകത്തിന്നിരു-വശവും ബന്ധിതരായ്,
ഭാരവും പേറിത്തീരാ-പാതയിലൂടെ നീളം,
പാദങ്ങൾ കുഴഞ്ഞിന്നു നീങ്ങുമീ ഭാഗ്യഹീനർ.
വിധിയാം വണ്ടിക്കാരൻ ചുഴറ്റും ചാട്ടവാറി-
ന്നടിയേറ്റു നിശബ്ദം പുളയും വൃഷഭങ്ങൾ.
മിഴികളിടക്കിടെ മിഴിയിലുടക്കവേ
മിഴിനീർക്കണങ്ങളായ് ഒഴുകുന്നു നൊന്പരം.
ആനന്തമീപ്പാതയി-ലടിപതറി വീണാ-
ലറവുശാലകളാ-ണടുത്ത സങ്കേതങ്ങൾ.
പലപ്പോഴുമീവഴി-ക്കിരുവശവും ചില
തരിശു നിലങ്ങളി-ലുണക്ക മരച്ചോട്ടിൽ,
വിശ്രമം കൽപ്പിച്ചുകി-ട്ടീടുമിടവേളക-
ളസ്രുവിൽ കുതിരുന്ന-താരുകാണുവാനഹോ..?
വർത്തമാനമില്ലാതെ വർത്തമാനത്തിലെയീ
വൈപരീത്യങ്ങളോർത്തു നെടുവീർപ്പിടുകയോ...?
ദേഹമിതിന്നല്ലെങ്കിൽ നാളെ വെടിഞ്ഞാൽ പിന്നെ
ദേഹികൾക്കില്ലദൈന്യ-മെന്നൊരു സനാതന-
ഭാവനയെത്തലോടി ശയിക്ക നിങ്ങളിന്നീ-
പ്പാതവക്കിൽ മരിച്ചോ-രുണക്ക മരച്ചോട്ടിൽ.
Not connected : |