ഇന്നത്തെ ലോകം - തത്ത്വചിന്തകവിതകള്‍

ഇന്നത്തെ ലോകം 

ആരെയും എനിക്കറിയില്ല...
അറിഞ്ഞവർ ഒക്കെയും ഓൺലൈൻ ആണുപോൽ..

ലോകം വെറും അഞ്ച് ഇഞ്ചായി
ചുരുങ്ങിയ...
ആകാശത്തിന് ഉയരം കുറഞ്ഞുപോയി എന്നൊരു തോന്നലായ്
ശിരസ് ഉയർത്താൻ കഴിയുന്നുമില്ല.
വിശാല ലോകത്തെ ആരെയും എനിക്കറിയില്ല.
അവർക്ക് വാട്ട്സ് ആപ് അതില്ല പോൽ..
തലഉയർത്താൻ സമയമായി എന്ന
തോന്നലായ് പതുക്കെ തലയൊന്നു
ഉയർത്തി ചുറ്റിലും നോക്കി ഞാൻ.
വിജനാമം കോൺക്രീറ്റ് കാടുണ്ട്
തലയില്ലാത്ത കുറെ കബന്ധങ്ങളും
യാന്ത്രികമായ കുറെ യന്ത്രങ്ങളും
തല ഉയർത്തിയവൻ ചിരിച്ചപ്പോൾ
ആരും ചിരിച്ചില്ല ചിരി ഐക്കൺ അതില്ല പോൽ...
തലയിലാത്ത ലോകത്ത് ഭാഷയില്ല
വെറുംലിപി മാത്രമാണ് എന്ന് ഞാൻ അറിഞ്ഞു...
വിശാല ലോകത്തേക്കു ഇറങ്ങിടുവാൻ പടിയുണ്ട്
ഏറെ ശ്രമപ്പെട്ടു ഞാൻ ഇറങ്ങി.
ഇരു പതിറ്റാണ്ട് പിറകിലേക്കാണെങ്കിലും അവർക്ക് നല്ലൊരു ഭാഷയുണ്ട് എൻ സമപ്രായക്കാർ ആരും ഇല്ലെങ്കിലും ചിരിക്കാൻ അറിയുന്ന മുഖങ്ങളുണ്ട്
കാടുണ്ട് മേടുണ്ട് പൂക്കളും പുഴകളും
കാട്ടു പോലകൾ പാടിയപാട്ടുകളേറ്റ് പാടി പഠിച്ചു കഥയായ് പറയുന്ന മുത്തശ്ശിമാരുണ്ട്
നിറം മങ്ങിയെങ്കിലും സുഗമുള്ള
ഓർമയുണ്ട്
ഇവിടെ..
പ്രൊഫൈൽ ഫോട്ടോ .. 
വെറുതെയാണെങ്കിലും .... 
ലാസ്റ്റ് സീൻ ബൈ..
ഇതൊന്നും ഇല്ലെങ്കിലും ഏറെ വിലപ്പെട്ട സമയമുണ്ട്.....


up
0
dowm

രചിച്ചത്:സമീർ മോബി
തീയതി:27-01-2016 12:04:34 AM
Added by :Sameer Mobi Kambalakkad
വീക്ഷണം:252
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :